Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഷിഗല്ല: ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി
കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഭക്ഷണത്തിലൂടെ പകരുന്നതും മാരകമായ രോഗം ഉണ്ടാക്കാന്‍ ശേഷിയുള്ളതുമായ രോഗാണുവാണ് ഷിഗല്ല ബാക്ടീരിയ. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

പ്രധാന രോഗ ലക്ഷണങ്ങള്‍

വയറിളക്കം (ചിലപ്പോള്‍ രക്തത്തോടു കൂടിയത് ) , പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം, ടെനിസ്മസ് (മലാശയം ശൂന്യമായിരിക്കുമ്പോഴും വേദനയോടുകൂടിയ മലവിസര്‍ജ്ജനത്തിനുള്ള തോന്നല്‍).

ഇവയും ഉണ്ടാകാം

വന്‍കുടല്‍വീക്കം, പോഷകക്കുറവ്, മലാശയം പുറത്തേയ്ക്ക് തള്ളല്‍, സന്ധിവാതം, കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കല്‍, വിളര്‍ച്ച, പ്ലേറ്റ്‌ലെറ്റുകള്‍ ഗണ്യമായി കുറയുക, വൃക്കകള്‍ തകരാറിലാവുക.

രോഗബാധിതര്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നതിലൂടെയും ഷിഗല്ല പകരാം. രോഗബാധിതര്‍ തയ്യാറാക്കിയ ഭക്ഷണം വഴിയും മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നേക്കാം. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ആരോഗ്യവാനായ ഒരാളില്‍ രോഗലക്ഷണങ്ങള്‍ ഏതാണ്ട് 5 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും. ഷിഗല്ല രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പ്രതിരോധ മാര്‍ഗങ്ങള്‍

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

* വ്യക്തിശുചിത്വം പാലിക്കുക.

* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

* കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.

* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.

* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.

* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.

* രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം  ഉപയോഗിക്കുക.

* രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.

* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

Previous Post

പെന്‍ഷന്‍ പറ്റി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടും ആനൂകൂല്യം ലഭിക്കാതെ ദുരിതത്തില്‍

Next Post

ഡിസംബര്‍ 31 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, തെറ്റ് തിരുത്താം

Palakkad News

Palakkad News

Next Post
ഡിസംബര്‍ 31 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, തെറ്റ് തിരുത്താം

ഡിസംബര്‍ 31 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, തെറ്റ് തിരുത്താം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News