ഇന്ധന വിലവർദ്ധനവ് തീവെട്ടി കൊള്ള:
എ. വാസു
(SDTU സംസ്ഥാന പ്രസിഡണ്ട് )
പാലക്കാട് :
കോവിഡും,പേമാരിയും മൂലം ജോലിയും, കൂലിയുമില്ലാതെ ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സർക്കാർ തീവെട്ടികൊള്ളയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്
എ. വാസു പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടെ നാലുതവണയാണ് വില വർദ്ധിപ്പിച്ചത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മെയ്: 16-ന് ഒരു ലിറ്റർ പെട്രോളിന് നിശ്ചയിച്ച അടിസ്ഥാന വില 34.19 രൂപയാണ്.
കടത്ത് കൂലി ഉൾപ്പെടെ ഇത് മാർക്കറ്റിലെത്തുമ്പോൾ 34.55 രൂപ മാത്രമാണ്.
എന്നാൽ,
കേന്ദ്രസർക്കാരിൻ്റെ എക്സ്സ്സ് നികുതിയായി ഒരു ലിറ്ററിന് 32.90 -ഉം, ഡീലർ കമ്മീഷനായി 3.77 രൂപയും, സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വാറ്റ് ഇനത്തിലെ 21.36 അധിക നികുതികളും കൂടി ചേർത്താണ് ജനങ്ങളെ കൊള്ളയടിക്കുന്നത്.
കോവിഡ് മഹാമാരിയിൽപോലും ജനങ്ങൾക്കൊപ്പമില്ലാത്ത കേന്ദ്രസർക്കാറും, ജനങ്ങൾക്കൊപ്പം എന്നവകാശപ്പെടുന്ന കേരളാസർക്കാരും അധികതീരുവ ഒഴിവാക്കി ഈ ദുരന്തകാലത്തെങ്കിലും ജനങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










