പിരായിരി പഞ്ചായത്തിലെ നാലാം വാർഡിലെ ശോചനീയാവസ്ഥ
പരിഹരിക്കണമെന്ന് എസ്ഡിപിഐ വടക്കേപറമ്പ് ബ്രാഞ്ച് കമ്മിറ്റി പരാതിനൽകി
പാലക്കാട് : പിരായിരി പഞ്ചായത്തിൽ നാലാം വാർഡിൽ വടക്കേപറമ്പിൽ റോഡ് , മാലിന്യം , തെരുവ് വിളക്ക് പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (Sdpi) വടക്കേപറമ്ബ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അബ്ബാസ്.A ന്റെ നേതൃത്വത്തിൽ പിരായിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി.
പുഴയോര പരിസരങ്ങളിലായി മാലിന്യം നിക്ഷേപിക്കുന്നത് കൊണ്ടു ദുർഗന്ധവും , തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും, ഈച്ചയും പെരുകുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുകയാണ്.
പോസ്റ്റ് ലൈറ്റുകളുടെ പോസ്റ്റുകൾ സ്ഥാപിച്ചുവെങ്കിലും വർഷങ്ങളായി ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.റോഡ് ചെളിക്കുളമായിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
150ൽ കൂടുതൽ പ്രദേശ വാസികളുടെ ഒപ്പുശേഖരണവും നടത്തിയാണ് എസ്.ഡി.പി.ഐ പഞ്ചായത്തിന് പരാതി നൽകിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ പരാതിക്ക് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും അബ്ബാസ് പറഞ്ഞു.
മുജീബ് റഹ്മാൻ , പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവരും പങ്കെടുത്തു.