പാലക്കാട് ജില്ല വികസനത്തെ മുൻ നിർത്തി പാലക്കാട് ജില്ല വികസന ഉദ്യമം- PALAKKAD DISTRICT DEVELOPMENT INITIATIVE (PADDI) രൂപീകൃതമായി. ഈ ജില്ലയുടെ സമഗ്ര വികസനമാണ് ഈ സംഘടനയുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ തലമുറയായ 12 സ്കൂൾ വിദ്യാർത്ഥികളാണ് 1197 ചിങ്ങം 1 (17.08.2021) വൈകീട്ട് 7 മണിക്ക് ഈ ഉദ്യമം ഉദ്ഘടനം ചെയ്തത്. തുടർന്ന് പാലക്കാട് എങ്ങനെയായി തീരണം എന്ന അവരുടെ കാഴ്ചപ്പാടും പങ്കുവെച്ചു.
ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്ന ആദ്യ സംരംഭം കണക്ട് മൈ പാലക്കാട് ആണ്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ ഈ ജില്ലയിലെ കോളേജ്/സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ എത്തിച്ചു കൊടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. ഇത് കൂടാതെ വിസിറ്റ് മൈ പാലക്കാട് (ടൂറിസം), പെർഫോം മൈ പാലക്കാട് (പാരമ്പര്യ കലകൾ), പ്രൊഡ്യൂസ് മൈ പാലക്കാട് (കാർഷിക, ക്ഷീര ഉത്പാദനം), സെൽ മൈ പാലക്കാട് (കാർഷിക വിപണന ശൃംഖല), ടീച് മൈ പാലക്കാട് (വിദ്യാഭ്യാസം), സ്കിൽ മൈ പാലക്കാട് (നൈപുണ്യ വികസനം), ബിൽഡ് മൈ പാലക്കാട് (ഭവന നിർമാണം), ട്രാൻസ്ഫോം മൈ പാലക്കാട് (വ്യവസായ വികസനം), ക്വേഞ്ച് മൈ പാലക്കാട് (ജല സംരക്ഷണം), ക്ലീൻ മൈ പാലക്കാട് (ശുചിത്വം), ഗ്രീൻ മൈ പാലക്കാട് (ഹരിതവത്കരണം), എംപ്ലോയ് മൈ പാലക്കാട് (തൊഴിൽ വികസനം), കെയർ മൈ പാലക്കാട് (അശരണ സംരക്ഷണം), ഹീൽ മൈ പാലക്കാട് (ആരോഗ്യ പരിപാലനം), റൺ മൈ പാലക്കാട് (കായിക വികസനം), ഈ ഉദ്യമങ്ങൾ എല്ലാം ചേർന്ന് ഡെവലപ്പ് മൈ പാലക്കാട് (സമഗ്ര വികസനം) എന്നതാണ് ലക്ഷ്യം.
ഭാരവാഹികൾ ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള (രക്ഷാധികാരി), ഡോ. പാർവതി വാര്യർ (പ്രസിഡന്റ്), ശ്രീ. മുഹമ്മദ് കാസിം (ജനറൽ സെക്രട്ടറി), ഡോ. പി. മുരളി (വൈസ് പ്രസിഡന്റ്), ശ്രീ. കിരൺ കുമാർ (ട്രഷറർ), പ്രൊഫ. അഭിജിത് മേനോൻ (മീഡിയ കൺവീനർ), ശ്രീമതി. ബിന്ദു വളൂർ (ഓർഗനൈസിംഗ് സെക്രട്ടറി)
ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള, രക്ഷാധികാരി.









