ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിൽ
മലയാളികളുടെ എക്കാലത്തെയും ഹാസ്യ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ 2012 ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം വെള്ളിത്തിരയിൽ നിന്നും മാറി നിൽക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ കുടുംബത്തോടൊപ്പമാണ് ജഗതിയുടെ പിറന്നാളാഘോഷം.
അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അനുയോജ്യമായ കഥാപാത്രവുമായി വീണ്ടും സിനിമയിൽ എത്തുമെന്നും മകൾ പറഞ്ഞു. ആയിരത്തി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച ജഗതി മൂന്ന് തലമുറകൾക്കൊപ്പം അഭിനയിച്ച ഹാസ്യ സാമ്രാട്ടാണ്. ജയഗിയുടെ തിരിച്ച് വരവ് ഏറെ പ്രതീക്ഷയോടെയാണ് കലാ കേരളം കാത്തിരിക്കുന്നത്. അദ്ദേഹത്തിൻറെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി സായാഹ്നം കുടുംബം പ്രാർത്ഥിക്കുന്നു. ജഗതിയുടെ രാഷ്ട്രീയ നിലപാടുകളും കലാരംഗത്തെ സജീവമായ സാന്നിദ്ധ്യവും വിവരിച്ചുള്ള ഒരു അഭിമുഖം 2010 സായാഹ്നം പ്രസിദ്ധീകരിച്ചിട്ടുണ്ട്










