തച്ചനാട്ടുകര: വൈകല്ല്യങ്ങളെ അതിജയിച്ച് കെ.പി.എം. സലിം നാട്ടുകൽ തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക്. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട സലീം ക്രച്ചസിൻെറ സഹായത്തോടെയാണ് നടക്കുന്നത്. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ സലിം ചാമപ്പറമ്പ് വാർഡിൽ നിന്നാണ് ജയിച്ചത്. പ്രചാരണ സമയത്ത് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത പുതിയ വീടിന് തറക്കല്ലിട്ട് സലീം വാർഡിൽ തൻെറ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. മണ്ണാർക്കാട് ഡി.എച്ച്.എസിലെ മലയാളം അധ്യാപകനാണ് സലിം.