നാളെ (മെയ് 15) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
നാളെ (മെയ് 15) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- കോതകുർശ്ശി, അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ
- നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 14 വരെ 292009 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 14 വരെ 292009 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 64134 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 14 ന് 2948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (മെയ് 14) ടെസ്റ്റ് പോസിറ്റിവിറ്റി 30.99 ശതമാനമാണ്.
ഇന്ന് (മെയ് 14) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്കൂള്‍
- കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
- ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
- ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
- ജി. എച്ച്. എസ് നെല്ലികുറിശ്ശി
- മുതലമട കുടുംബാരോഗ്യ കേന്ദ്രം










