ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 12) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – കെ എസ് ടി എ ഓഫീസ് പണ്ടാരക്കാട്
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മണ്ണാർക്കാട് – കെ ടി എം ഹൈസ്കൂൾ
- പെരുമാട്ടി – കൊറിയർചള്ള ജംഗ്ഷൻ (രാവിലെ 9:30 മുതൽ 11:00 വരെ)
- ഗവ. ഹൈസ്കൂൾ മീനാക്ഷിപുരം (ഉച്ചക്ക് 12:00 മുതൽ മുതൽ വൈകിട്ട് 4:30 വരെ)
- കൊപ്പം – സാമൂഹിക ആരോഗ്യ കേന്ദ്രം
- ചാലിശ്ശേരി – അൻസാരി ഓഡിറ്റോറിയം
- വിളയൂർ – ഗവ. ഹൈസ്കൂൾ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 11 വരെ 829770 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 11 വരെ 829770 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 158799 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 11 ന് 909 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 11) ടെസ്റ്റ് പോസിറ്റിവിറ്റി 10.70 ശതമാനമാണ്.
ഇന്ന് (ജൂലൈ 11) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – പുതിയ ബസ്റ്റാൻഡ്
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മുതലമട – ജി എച്ച് എസ് എസ് മുതലമട
- തച്ചമ്പാറ – അറഫ ഓഡിറ്റോറിയം എടാക്കൽ
- കൊടുവായൂർ – ഗവ. ഹൈസ്കൂൾ
- ഷൊർണൂർ – ടെക്നിക്കൽ ഹൈസ്കൂൾ കുളപ്പുള്ളി
- മലമ്പുഴ – പ്രാഥമിക ആരോഗ്യ കേന്ദ്രം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










