നെന്മാറ: മംഗലം-ഗോവിന്ദാപുരം പാതയോരത്ത് അനധികൃതമായി താത്കാലിക ഷെഡുകൾ സ്ഥാപിച്ച് വ്യാപാരം നടത്തി വരുന്നവരെ ഒഴിപ്പിക്കാൻ നടപടി. അയിനംപാടം കവലയിൽ ഡിഎഫ്ഒ ഓഫിസിനു മുന്നിലായുള്ള അനധികൃതമായി സ്ഥാപിച്ച വ്യാപാരകേന്ദ്രങ്ങൾ മൂന്നുദിവസത്തിനകം പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിന്റെ നെന്മാറ ഓഫീസിൽനിന്നും നോട്ടീസ് നല്കി. സംസ്ഥാന സർക്കാർ നിർദേശത്തിനു പുറമേ പാതയോരത്ത് അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന പരാതി വർധിച്ചതോടെയാണ് നടപടി. വരുംദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും ഷെഡുകൾ കെട്ടിയവർക്ക് നോട്ടീസ് നല്കി നടപടികളുമായി മുന്നോട്ടുപോകാനാണ് നീക്കം.