Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി. ശ്രീകുമാർ വിരമിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബി. ശ്രീകുമാർ വിരമിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബി. ശ്രീകുമാർ വിരമിച്ചു..
സിവിൽ സർവീസ് സേവന രംഗത്തും സംഘടനാ രംഗത്തും വിശിഷ്ട സേവനങ്ങളിലൂടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വടവന്നൂർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റുമായ ബി. ശ്രീകുമാർ സേവനത്തിൽ നിന്നും വിരമിച്ചു.. പഞ്ചായത്ത് വകുപ്പിൽ രണ്ട് വിഭാഗം സർവ്വീസിന്റെ പേരിലും ഭരണ നേതൃത്വത്തിന്റെ പേരിലും നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതിലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് ജീവനക്കാരും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയും സാധാരണക്കാർക്ക് വേഗത്തിൽ സേവനങ്ങൾ നൽകിയുമുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ സ്വയം മാതൃകയും മററുള്ള വർക്ക്‌ പ്രേരണയുമായി..സംഘടനാ നേതാവെന്ന നിലയിൽ പഞ്ചായത്ത് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾങ്ങൾക്ക് വേണ്ടിയും മുന്നിൽ നിന്നും പൊരുതിയ അദ്ദേഹം പഞ്ചായത്ത് വകുപ്പിൽ കഴിഞ്ഞ യു.ഡി. എഫ്. സർക്കാരിന്റെ പുതിയ തസ്തികകൾ ഉൾപ്പെടെ കൂടുതൽ തസ്തികകൾ , കൂടുതൽ സ്ഥാനക്കയറ്റം അനുവദിക്കൽ തുടങ്ങിയ വിജയകരമായ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചു…
1999 ഒക്ടോബറിൽ ഫിഷറീസ് ഡയറക്ടറേറ്റിൽ ആയിരുന്നു സർവ്വീസിന്റെ തുടക്കം…ഈ കാലത്ത്
എൻ.ജി.ഒ. അസോസിയേഷൻ വികാസ് ഭവൻ ഏരിയ കൺവീനർ ആയി പ്രവർത്തിച്ചു.
2001 ഫെബ്രുവരിയിൽ പാലക്കാട് ജില്ലയിൽ പഞ്ചായത്തു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.
അകത്തേതറ പഞ്ചായത്തിൽ ആയിരുന്നു തുടക്കം.2006 ലെയും 2016ലെയും ഭരണമാറ്റത്തേത്തുടർന്ന് അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.
2001 മുതൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷനിൽ അംഗം.
പാലക്കാട് താലൂക്ക് സെക്രട്ടറി, പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, തുടങ്ങി സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് എത്തി.
ക്ലാസ് ഫോർ ജീവനക്കാരുടെ സ്ഥാനക്കയറ്റം, പാലക്കാട്‌ ജില്ലയിലെ പഞ്ചായത്തു വകുപ്പിൽ തമിഴ് ന്യൂനപക്ഷ ക്ലർക്കുമാരുടെ നിയമനം, എന്നീ വിഷയങ്ങളിലെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.. പഞ്ചായത്ത് ജീവനക്കാരുടെ മാത്രമല്ല എല്ലാ ജീവനക്കാരുടെയും പൊതു അവകാശ പോരാട്ടങ്ങളുടെ മുൻനിരയിലും ശക്തമായി നില കൊണ്ട് പ്രവർത്തിച്ചു.. അശാസ്ത്രീയമായ അഞ്ചു വകുപ്പു സംയോജനത്തിനെതിരെയും നിരവധിയായ പോരാട്ടങ്ങൾ നടത്തി.
കോവിഡ് കാലത്ത് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും അനുഭവിക്കേണ്ടി വന്ന വിവേചനത്തിനെതിരെയും, മനുഷ്യാവകാശ ലംഘനത്തിനെതിരെയും സജീവമായ ഇടപെടലുകൾക്ക് വേണ്ടി യുള്ള പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി. പഞ്ചായത്ത് വകുപ്പിനെ അഴിമതി വിമുക്തമാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി പഞ്ചായത്ത് ദിനാഘോഷത്തിലെ അഴിമതികൾക്കെതിരെയും പ്രവർത്തിച്ച അദ്ദേഹത്തിനെതിരെ സഹോദര പ്രസ്ഥാനങ്ങളിലെ ഉന്നതർ പോലും സ്ഥലംമാറ്റിയും മെമ്മോകൾ നൽകിയും പ്രതികാര നടപടികൾ കൈക്കൊണ്ടു.. എന്നിട്ടും തളരാതെ അഴിമതി വിരുദ്ധ പ്രവർത്തനം തുടർന്നു…. നാടക പ്രവർത്തകൻ, ഗായകൻ തുടങ്ങി മികച്ച കലാകാരൻ കൂടിയാണ് അദ്ദേഹം..
ഭാര്യ ശ്രീകുമാരി.
മകൻ ജീവൻ.

Previous Post

കെ എസ് ഇ ബി മലമ്പുഴ ഓഫീസ് എ ഐ വൈ എഫ് അണുനശീകരണം നടത്തി

Next Post

ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

Palakkad News

Palakkad News

Next Post
ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

ആമയുടെ പുറത്ത് കാമറ വെച്ച് ക്രൂരവിനോദം :മന്ത്രിക്ക് പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News