പ്രതിഭ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് കൊപ്പം – രാമനാഥപുരം
നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് മുക്ത രാമനാഥപുരം ക്യാമ്പയിന്
നഗരസഭ വികസന കാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി
പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്യുന്നു
news
പാലക്കാട് : പ്രതിഭ റസിഡൻസ് വെൽഫെയർ അസോസിയേഷൻ കൊപ്പം – രാമനാഥപുരം
നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത രാമനാഥപുരം ക്യാമ്പയിന് തുടക്കം
കുറിച്ചു
രാമനാഥപുരത്തെ വിവിധ കൂട്ടായ്മകൾ സംയുക്ത മായി നടത്തുന്ന പ്രവർത്തനം
മാതൃക പരമാണെന്ന്
വാർഡ് കൗൺസിലറും നഗരസഭ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
ശ്രീമതി പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു അസോസിയേഷൻ
പ്രസിഡൻ്റ് പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു , രാജേശ്വരി രവി,
ഹരിദാസ് മച്ചിങ്ങൽ , കെ.സി കൃഷ്ണകുമാരൻ എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ
ഹരിത കർമ്മ സേന അംഗങ്ങളായ സാവിത്രി, ജയന്തി, ലക്ഷ്മി എന്നിവരെ ആദരിച്ചു
മുൻ നഗരസഭാംഗം പ്രീയവെങ്കിടേഷ്
പരിസ്ഥിതി പ്രവർത്തകൻ ഗിരിധർ വാദ്യർ
സ്റ്റേറ്റ് ബാങ്ക് ഓഫിസേഴ്സ് കോളനി പ്രസിഡൻ്റ് തുളസിദാസ്, കല്ല്യാണി നഗർ
കോളനി പ്രസിഡൻ്റ് സി.ബാലൻ, ഷെറിൻഡാഫോഡിൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ്
വിജയകുമാർ, ഗ്രാമ സമൂഹം പ്രസിഡൻ്റ് ആർ.വി വെങ്കിട്ടരാമൻ, എൻ.എസ്.എസ്
കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ, കൃഷ്ണൻകുട്ടി നായർ, ശശിധരൻ.പി ,
പ്രകാശ് മേനോൻ എന്നിവർ ആശംസ പ്രസംഗം നടത്തി