5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്
പുതുപ്പരിയാരം:- ഒറ്റമുറി റൂമിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സഹായത്തിനു ആരുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന സുന്ദരനു സാമൂഹിക പ്രവർത്തകരും, പഞ്ചായത്തും,സാമൂഹിക നീതി വകുപ്പും, പോലീസും തുണയായി. കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി തത്തമംഗലം തൂവൽ സ്പർശം എല്ടെർ കെയറിലേക്ക് മാറ്റി. ഭിക്ഷാടന നിർമാർജ്ജന പദ്ധതി മിഷൻ 2020 യുടെ പ്രസിഡന്റ് റഹിം ഓലവാക്കോട്, അനിൽക്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബിൻ, ആശാവർക്കാർ ചന്ദ്രിക, ജാഫർ പോലീസ് ഉദ്യോഗസ്ഥർ ആറുമുകൻ,സിവിൽ ഡിഫെൻസ വളണ്ടിയർ ശിവൻ,സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥണ് ഷമീർ ഷൂച എന്നിവർ ചേർന്നാണ് പഞ്ചായത്ത് ആംബുലൻസിൽ സുന്ദരനെ ഹോമിലേക്ക് മാറ്റിയത്