Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കനത്ത മഴ ജില്ലയിൽ നാശം തുടരുന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 പാലക്കാട്‌.ജില്ലയിൽ അങ്ങിങ്ങ്‌ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡിൽ ഒടിഞ്ഞു വീണ മരങ്ങൾ ഗതാഗത തടസ്സമുണ്ടാക്കിയെങ്കിലും അഗ്നിരക്ഷാ സേനയും പൊലീസുമെത്തി അതിവേഗം തടസ്സം നീക്കി. ജില്ലയിലാകെ 14 വീടുകൾക്ക്‌ ഭാഗികമായി കേടുപാടുണ്ടായി. ഒരു വീട്‌ പൂർണമായും തകർന്നു. വിവിധ പ്രദേശങ്ങളിലായി 44.16 ഹെക്ടർ കൃഷി നശിച്ചു. കെഎസ്‌ഇബിയുടെ 168 കിലോമീറ്റർ വൈദ്യുതി ലൈൻ, 44 പോസ്‌റ്റ്‌, മൂന്ന്‌ ട്രാൻസ്‌ഫോർമർ എന്നിവയ്‌ക്ക്‌ കേടുപാടുണ്ടായി.
ദിവസങ്ങൾക്ക് മുമ്പ് നീർച്ചാലായി കിടന്ന ഭാരതപ്പുഴ ഇരുകരയും മുട്ടി ഒഴുകുന്നു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയും വെളളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ നാലെണ്ണം തുറന്നതുമാണ് വെളളിയാങ്കല്ലിന് താഴെ പുഴ നിറഞ്ഞൊഴുകാൻ കാരണം. 
ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂരിൽ പഞ്ചായത്ത് കിണർ  ഇടിഞ്ഞ് താഴ്ന്നു . ഉമ്മത്തൂർ കനാൽ റോഡിൽ നിന്നു ഭാരതപ്പുഴയിലേക്ക് പോകുന്ന റോഡരികിലെ കിണറാണ് ഇടിഞ്ഞത്. നാഗലശേരി പഞ്ചായത്തിലെ കിഴക്കേ പിലാക്കാട്ടിരി ഏഴാം വാർഡിലെ ചർക്ക ക്ലാസ് ശക്തമായ കാറ്റിലും മഴയിലും തകർന്നു. 
ശക്തമായ മഴയിൽ  കേരളശേരി, മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകർന്നു. 
കേരളശേരി എൻ ഇ യു പി സ്കൂളിന് സമീപത്തെ പാടത്തിന് കുറുകെ നിർമിച്ച പാലമാണ് തകർന്നത്.  പാലത്തിന് മുകളിലുണ്ടായിരുന്ന മൂന്നുപേർ താഴേക്ക് വീണു. ഒരാൾക്ക് പരിക്കേറ്റു. . ചിറക്കാട് കൃഷ്ണകുമാറിന്റെ മകൻ പ്രസാദി(22)നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന പാലം
കാറ്റിൽ അട്ടപ്പാടി മേഖലയിൽ വൈദ്യുതി ഇടയ്‌ക്ക്‌ തടസ്സപ്പെട്ടു. ഉൾപ്രദേശങ്ങളിൽ ചെളിയും വെള്ളക്കെട്ടും മൂലം ഗതാഗതം ദുഷ്‌കരമായി.
അലനല്ലൂർ–-2 വില്ലേജിൽ കർക്കിടാംകുന്ന് കോന്നാടൻ കദീജയുടെ വീട്‌ ഭാഗികമായി തകർന്നു. പെരിമ്പടാരി അമ്പലവട്ടയിൽ കുന്നിയരത്ത് വീട്ടിൽ പഞ്ചാലിയുടെ വീട്ടിലെ കിണർ ഇടിഞ്ഞുവീണു.
കനത്ത മഴയിൽ കോങ്ങാട് പഞ്ചായത്തംഗം പാറശേരി അരീക്കര കൃഷ്ണ കുമാറിന്റെ വീടിന് മുമ്പിലെ കിണറിന്റെ ആൾമറ കിണറിനകത്തേക്ക് താഴ്ന്നു.
വടക്കഞ്ചേരിയിൽ വീടുകൾ തകർന്നു. ചുവട്ട്പാടം ഗുരുവായൂരപ്പൻ, പന്നിയങ്കര മാണിക്കൻ എന്നിവരുടെ വീടുകളാണ് തകർന്നത്

Previous Post

ടി.പി.ആർ 40 % കൂടുതലുള്ള പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Next Post

മഴ: വേനൽക്കാല പച്ചക്കറിക്കൃഷി വൻ നഷ്ടം

Palakkad News

Palakkad News

Next Post
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

മഴ: വേനൽക്കാല പച്ചക്കറിക്കൃഷി വൻ നഷ്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News