ജില്ലയിൽ മെയ് 14ന് രാവിലെ എട്ടു മുതൽ മെയ് 15 രാവിലെ എട്ടു വരെ ലഭിച്ചത് 68.46 മില്ലിമീറ്റർ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 9 ഇടങ്ങളിലാണ് റെയിൻ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ രേഖപ്പെടുത്തിയ മഴ താഴെ നൽകുന്നു.
പാലക്കാട് -47 മില്ലിമീറ്റർ
മണ്ണാർക്കാട് -58 മില്ലിമീറ്റർ
ഒറ്റപ്പാലം- 90.4 മില്ലിമീറ്റർ
ആലത്തൂർ -62.2 മില്ലിമീറ്റർ
പട്ടാമ്പി- 138.2 മില്ലിമീറ്റർ
ചിറ്റൂർ- 35 മില്ലിമീറ്റർ
കൊല്ലങ്കോട്- 40.4 മില്ലിമീറ്റർ
തൃത്താല- 125 മില്ലിമീറ്റർ
പറമ്പിക്കുളം- 20 മില്ലിമീറ്റർ
ഡാമുകളിലെ ജലനിരപ്പ്
ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലനിരപ്പ് എന്നിവ ക്രമത്തിൽ:
കാഞ്ഞിരപ്പുഴ ഡാം – 85.50 മീറ്റർ – 97.50 മീറ്റർ
ശിരുവാണി ഡാം- 868 മീറ്റർ- 878.5 മീറ്റർ
മീങ്കര ഡാം- 152.92 മീറ്റർ- 156.36 മീറ്റർ
ചുള്ളിയാർ ഡാം- 142.28 മീറ്റർ – 154.08 മീറ്റർ
വാളയാർ ഡാം- 196.59 മീറ്റർ – 203 മീറ്റർ
മലമ്പുഴ ഡാം- 103.49 മീറ്റർ – 115.06 മീറ്റർ
പോത്തുണ്ടി ഡാം – 93.01 മീറ്റർ – 108.204 മീറ്റർ
നഷ്ടങ്ങൾ
ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ 30 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണ്ണമായും തകർന്നു. പട്ടാമ്പി താലൂക്കിൽ 13, മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിൽ 6 വീതം, ഒറ്റപ്പാലം താലൂക്കിൽ 3, ചിറ്റൂർ അട്ടപ്പാടി താലൂക്കുകളിൽ ഓരോന്നും വീതം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. പാലക്കാട് താലൂക്കിലെ ഒരു വീട് പൂർണമായി തകർന്നു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










