ബെമൽ സ്വകാര്യവൽക്കരിക്കരു ത്: ബിവറേജസ് സ്റ്റാഫ് അസോസിയേഷൻ (സി ഐ ടി യു
) ജില്ലാ സമ്മേളനം
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പ|റേഷൻ സ്റ്റാഫ് അസോസിയേഷൻ (സി ഐ ടി യു )
ജില്ലാ സമ്മേളനത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ
സ്വകാര്യവൽക്കരുതെന്ന് പ്രമേയത്തിലുടെ കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ വെച്ച് കൂടിയ
യൂണിയന്റെ മൂന്നാം ജില്ലാ സമ്മേളനത്തിൽ ബിവറേജസ് കോർപ്പറേഷനിലെ
ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്ന ചർച്ച പ്രതിനിധികളുടെ
ഭാഗത്ത് നിന്നുണ്ടായി. സമ്മേളനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി കെ ശശി
എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ ടി കെ നൗഷാദ്
അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എസ് അരുൺ സംസ്ഥാന
നേതാക്കളായ ബി രാജേഷ്, കെ കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
അഡ്വ ടി കെ നൗഷാദിനെയും, സെക്രട്ടറിയായി എസ് സനിലിനെയും ട്രഷററായി
ഷർമ്മിളയെയും തെരഞ്ഞെടുത്തു