തപാലുകള്‍ ലഭിക്കുന്നില്ലെന്ന പരാതി പ്രകാരം പോസ്റ്റ്മാന്റെ വീട് പരിശോധിച്ചപ്പോള്‍ വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാല്‍ ഉരുപ്പടികള്‍ പോസ്റ്റല്‍ അധികൃതര്‍ കണ്ടെടുത്തു.
അയിലൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് കീഴിലെ കയറാടി പയ്യാങ്കോട്ടിലെ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഇ.ഡി പോസ്റ്റ്മാൻ സി. കണ്ടമുത്തനാണ് (57) തപാലുകള്‍ വിതരണം ചെയ്യാതെ വീട്ടില്‍ സൂക്ഷിച്ചത്.
സംഭവത്തില്‍ പാലക്കാട് പോസ്റ്റല്‍ സൂപ്രണ്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. കണ്ടമുത്തനെ താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയതായി അസി. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. ഉണ്ണികൃഷ്ണന് അറിയിച്ചു.