Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്

Palakkad News by Palakkad News
5 years ago
in Uncategorized
0
മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്ധമായ മുസ്‌ലിം വിരോധത്താൽ ചരിത്രസത്യത്തെ വക്രീകരിക്കാൻ ശ്രമം

മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: പോപുലർ ഫ്രണ്ട്

ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആർഎസ്എസും ബിജെപിയുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ് പറഞ്ഞു. ഇതിൻ്റെ ഭാഗമായാണ് ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്​റ്റോറിക്കൽ റിസർച്ച്​ (ഐ.സി.എച്ച്​.ആർ) തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ല്യാർ ഉൾപെടെ 387 രക്​തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കം. മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള ഇത്തരം ശ്രമങ്ങളെ അംഗീക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാർ സമരം. മലബാർ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയവരാണ് വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആലി മുസ്​ല്യാരും. അന്ധമായ മുസ്‌ലിം വിരോധത്താൽ ഈ ചരിത്രസത്യത്തെ വക്രീകരിക്കാൻ ഏറെക്കാലമായി ആർഎസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിൻ്റെ തുടർച്ചയാണ് ഐസിഎച്ച്​ആർ നിർദ്ദേശം. ആർഎസ്എസുകാർ കാലങ്ങളായി ഉയർത്തുന്ന അതേ വാദങ്ങളാണ് ഐസിഎച്ച്ആറും നിരത്തുന്നത്.

അധികാരം കിട്ടിയതോടെ സകലമേഖലകളിലും ആർഎസ്എസ് സഹയാത്രികരെ കുടിയിരുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബിജെപി സർക്കാർ. ഇതേ അജണ്ടയുടെ ഭാഗമാണ് ചരിത്രത്തെ വളച്ചൊടിച്ചുള്ള ഐ.സി.എച്ച്.ആർ നിർദേശമെന്നതിൽ സംശയമില്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആർഎസ്എസിൻ്റെ ആചാര്യൻമാർ. ഇവരുടെ പാത പിന്തുടർന്ന് ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം കാണുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ സർട്ടിഫിക്കറ്റ് രാജ്യത്തെ യഥാർത്ഥ സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആവശ്യമില്ല. രാഷ്ട്രപിതാവിനെ പോലും വെടിവച്ച് കൊന്ന ഇക്കൂട്ടർക്ക് എന്ത് ചരിത്രബോധമാണ് ഉള്ളത്.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഏഴയലത്ത് പോലും വരാത്തവരുടെ പിൻമുറക്കാരാണ് ഇന്ന് രാജ്യസ്നേഹം പഠിപ്പിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രം വളച്ചൊടിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അപകീർത്തിപ്പെടുത്താനുമുള്ള ചരിത്രനിഷേധികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.

എച്ച് സുധീർ
മീഡിയ കോഡിനേറ്റർ
ഫോൺ: 9745900025

Previous Post

എസ്ഡിപിഐ മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Post

ശ്രീനാരായണഗുരു ജീവിതവും ദർശനവും നവോത്ഥാന ചർച്ച നടത്തി

Palakkad News

Palakkad News

Next Post
ശ്രീനാരായണഗുരു ജീവിതവും ദർശനവും നവോത്ഥാന ചർച്ച നടത്തി

ശ്രീനാരായണഗുരു ജീവിതവും ദർശനവും നവോത്ഥാന ചർച്ച നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News