ആദരിച്ചു
പല്ലശ്ശന : ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ പല്ലശ്ശന പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും ഉന്നത വിജയം നേടിയവരെ സി പി ഐ (എം) എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ എൽ. സായ്രാധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എസ് പ്രമീള, സിപിഐഎം ബ്രാഞ്ച് സെക്രെട്ടറിമാരായ കെ വേണുഗോപാലൻ,രാമൻ, രാധാകൃഷ്ണൻ തുടങ്ങിയവർ അനുമോദനം ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.