തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.
പല്ലശ്ശന:
തിരുവാതിര ഞാറ്റുവേലയിലും മഴ കനിഞ്ഞില്ല. നെൽകൃഷി ചെയ്യുന്ന വയലുകൾ ഉണക്കുഭീഷണി നേരിടുന്നു. പല്ലശ്ശന കൃഷിഭവൻ പരിധിയിൽ വരുന്ന 32 പാടശേഖര സമിതികളിൽ 22 സമിതികളും മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട ഇടതുകനാലിലൂടെയുള്ള ജലസേചനത്തെ ആശ്രയിക്കുന്ന കർഷകരുമാണ്. ഓരോപാടശേഖരത്തിലും 80 ശതമാനത്തിലധികം കൃഷിയിടങ്ങളും വരൾച്ച മൂലം ഉണക്കുക ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട കൊടുവായൂർ സെക്ഷൻ എൽ ബി സി 1,2 എന്നീ കനാലുകളിലൂടെ വെള്ളം തുറന്നുവിടണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. പൊടിവിതക്കൊരുങ്ങിയ കർഷകർക്ക് ദുരിതം വിതച്ചു കൊണ്ട് കനത്തമഴ വന്നപ്പോൾ വിത്തുകൾ നഷ്ടപ്പെട്ട കർഷകർ അനവധിയാണ്. കർഷകർക്ക് നടീൽ സ്വീകരിക്കേണ്ടിവന്നപ്പോൾ ട്രാക്ടർ പൂട്ടുകൂലി ഇരട്ടിയായി. ഈ വരൾച്ച കാലഘട്ടത്തിൽ ജലസേചനം ലഭിച്ചില്ലെങ്കിൽ കൃഷി ഉണക്കത്തിനു പുറമെ “കളശല്യം” നിറഞ്ഞ് കർഷകർ വീണ്ടും ഒരു ദുരന്തത്തെ അഭിമുകീകരിക്കേണ്ടിവരുമെന്ന യാഥാർത്ഥ്യം ഏവരേയും ഞെട്ടിപ്പിക്കുന്നു. കാർഷികാവശ്യങ്ങൾക്കായി പണയത്തിലിരിക്കുന്ന ആഭരണങ്ങളുടേയും, പണയപ്പെടുത്തിയ ആധാരങ്ങളുടേയും പലിശക്കുപോലും ഒരു ഇളവും ലഭിച്ചിട്ടില്ലിത്ത ഈ സാഹചര്യത്തിൽ ഓരോ കർഷകനേയും രക്ഷിക്കാൻ മലമ്പുഴ ഇറിഗേഷൻ്റെ വെള്ളത്തിനെ പ്രതീക്ഷിച്ചിരിക്കുകയാണ് ഓരോകർഷകരും










