ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പാലക്കാട്: ഒ. വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ടി പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍ , അമല്‍രാജ് എന്നിവര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2017,2018, 2019 വര്‍ഷങ്ങളില്‍ ഓണംപതിപ്പായി പുറത്തിറക്കിയ കഥാസമാഹാരം, നോവല്‍, യുവകഥ എന്നിവര്‍ക്കാണ് അവാര്‍ഡ്. കഥാസമാഹാരം, നോവല്‍ എന്നിവയ്ക്ക് 25,000 രൂപ വീതവും കഥക്ക് 10,000 രൂപയുമാണ് അവാര്‍ഡ് തുക. കൂടാതെ പ്രശസ്തി പത്രവും ഫലകവും ഉണ്ടായിരിക്കും. മരയ , എന്റെ മൂന്നാമത്തെ നോവല്‍ എന്നീ കൃതികള്‍ പരിഗണിച്ച് ടി പത്മനാഭനും , സമുദ്രശില എന്ന കൃതിയ്ക്ക് സുഭാഷ് ചന്ദ്രനും നാഗൂനാഗുവഹാദിയലി എന്ന കൃതിക്ക് അമല്‍രാജ് പാറമേലും അര്‍ഹനായി.
ഡിസംബര്‍ മാസത്തില്‍ ഒ വി വിജയന്‍ സ്മാരകത്തില്‍ നടക്കുന്ന പുര്‌സകാര വിതരണ പരിപാടിയില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എ കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ്, സെക്രട്ടറി ടി ആര്‍ അജയന്‍ എന്നിവര്‍ പറഞ്ഞു.