എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും
പാലക്കാട്: ഒ. വി വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് വൈകീട്ട് നാലിന് തസ്രാക്കില്‍ നടക്കും. കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ അഞ്ചുകോടി രൂപ ചിലവില്‍ നടത്തുന്ന ഈ ഗ്രാമം ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരേക്കര്‍ നാലു സെന്റ് സ്ഥലത്ത് നിര്‍മ്മിക്കുന്ന ഗ്രാമത്തില്‍ 8 കോട്ടേജുകള്‍, ടീഷോപ്പ് വീടുകള്‍, ഡോര്‍മിറ്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ടായിരിക്കും. എഴുത്തുകാര്‍ക്ക് കുടുംബസമേതം താമസിച്ച് രചനകള്‍ നടത്താനാവും. സാഹിത്യ ടൂറിസം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ പദ്ധതി.
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എഴുത്തുകാരുടെ ഗ്രാമത്തിന് തറക്കല്ലിടും. വാസസ്ഥലങ്ങളുടെ ശിലാസ്ഥപാന കര്‍മ്മം മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈയിനായി നിര്‍വ്വഹിക്കും.
വി കെ ശ്രീകണ്ഠന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, കളക്ടര്‍ ഡോ. ഡി ബാലമുരളി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ചെയര്‍മാന്‍ ടി കെ നാരായണദാസ്, സെക്രട്ടറി ടി ആര്‍ അജയന്‍, ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.