അനങ്ങൻ മലയുടെയും വള്ളുവനാടിന്റെയും സ്നേഹവും ആദരവും സ്ഥലം മാറി പോകുന്ന സബ് കളക്ടർ പ്രിയ സുഹൃത്ത് അർജുൻ പണ്ഡിയന് കൈമാറി
ഇടുക്കി ഹൈറേഞ്ചിൽ നിന്ന് ആദ്യ ഐ.എ.എസ്ക്കാരൻ ഒറ്റപ്പാലത്തേക്ക് സ്ഥലം മാറി വരുമ്പോൾ ഏലം കർഷകനായ പാണ്ഡ്യന്റെയും അംഗനവാടി അധ്യാപികയായ ഉഷയുടെയും മകൻ അർജുൻ പാണ്ഡ്യൻ നല്ലൊരു കേൾവിക്കാരനായിരുന്നു..
വരോട് അനങ്ങൻമല ക്വറി യുമായി ബന്ധപ്പെട്ട സംരക്ഷണ സമിതിയുടെ പ്രതിനിധിയായി ഇടപെടലുകൾ നടത്തുമ്പോൾ വളരെ കൺഫേർട്ടായ ഒരു മനുഷ്യൻ
അന ഔദ്യോഗിക വേളയിൽ
എന്റെ സംസാരവും എന്റെ നാടിന്റെ ആശങ്കയും ക്ഷമാപൂർവ്വം കേട്ട് ഒരു പരാതിക്കാരൻ എന്നതിനപ്പുറത്തേക്ക് വലിയ അടുപ്പം കാണിച്ച് ആ മനുഷ്യൻ
ഒറ്റപ്പാലത്തിന് തീരാനഷ്ടം തന്നെയാണ് അനങ്ങൻ മലക്കും പ്രദേശവാസികൾ ക്കും ഈ കാലമത്രയും ആശ്വാസ നടപടിയും ജോലിയുടെ സത്യസന്ധതയും പുലർത്തിയ അർജ്ജുൻ പാണ്ഡ്യൻ വള്ളുവനാട്ടിൽ നിന്നും വിട പറയുകയാണ്
അവസാന നിമിഷത്തിലും അദ്ദേഹം അനങ്ങന്റെ സൗന്ദര്യത്തേ പറ്റിയാണ് സംസാരിച്ചത് തന്റെ ജോലിയുടെ ഉത്തരവാദിത്വം റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പരിമിതികൾക്ക് അപ്പുറത്തേക്ക് ഇടപെട്ടിട്ടുണ്ടെന്നും
വള്ളുവനാടിന്റെ അമരക്കാരൻ അനങ്ങൻ നിവാസികൾക്ക് ഏറെ ആശ്വാസ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സ്ഥലം മാറുന്നത്
ഒന്നര വർഷം കൊണ്ട് കളക്ടർ ബ്രോയുടെ നേതൃത്വത്തിൽ റവന്യു സ്കോർഡ് പിഴ ഇനത്തിൽ സർക്കാരിന് ലഭിച്ചത് ഒന്നരക്കൊടിയാണ്..
നിങ്ങളുടെ സാന്നിധ്യം ആശ്വാസം തന്നയായിരുന്നു..