നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പൂർവവിദ്യാർത്ഥി
ഒലവക്കോട് എം. ഇ. എസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവവിദ്യാർത്ഥിയായ പ്രഭു നടരാജൻ കോവിഡ് പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് മാതൃകയായി.
മൊബൈൽ ഫോണോ കമ്പ്യൂട്ടറോ തീരെ ഇല്ലാതത്തിനാൽ ഓൺലൈൻ ക്ലാസുകൾ പ്രയോജന പെടുത്താൻ കഴിയാതെ വന്ന വിദ്യാർത്ഥികളെക്കുറിച്ച് പ്രധാനാധ്യാപികയിലൂടെ മനസ്സിലാക്കിയ പ്രഭു നടരാജൻ നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് മൊബൈൽ ഫോണുകൾ സ്പോൺസർ ചെയ്തു.
യു. കെ യിൽ സാമൂഹികപ്രവർത്തനം നടത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഭരണാധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭു നടരാജന്റെ അവസരോചിതമായ പ്രവർത്തിയിലൂടെ മൂന്നുവീടുകളിലെ അഞ്ചുകുട്ടികൾക്ക് ഈ കോവിഡ് പ്രതിസന്ധിഘട്ടത്തിൽ പഠനം തുടരാനായി.
ഒലവക്കോട് താണാവ് ഫ്രണ്ട്‌സ് അവെന്യൂവിലെ വിജയലക്ഷ്മി നടരാജന്റെ മകനാണ് പ്രഭു.
കോവിഡ് പ്രോട്ടോകൊൾ പാലിച്ചു കൊണ്ട് സ്കൂളിൽവച്ചു നടന്ന ലളിതമായ ചടങ്ങിൽ പ്രഭുവിന്റെ അമ്മ വിജയലക്ഷ്മി നടരാജൻ ഫോണുകൾ കുട്ടികൾക്ക് സമ്മാനിച്ചു.
സ്കൂൾ മാനേജിങ് കമ്മറ്റി സെക്രട്ടറി TM നസീർ ഹുസൈൻ, ട്രഷറർ A. സൈദ് താജുദ്ദീൻ, പ്രിൻസിപ്പൽ MM ലീല, ഹെഡ്മിസ്ട്രെസ് ലതിക സുരേഷ്, അധ്യാപക പ്രതിനിധികൾ എന്നിവർ ഈ സൽപ്രവർത്തിക്ക് സാക്ഷിയായി.