പാലക്കാട്: നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി. പാലക്കാട് എലവഞ്ചേരിക്കടുത്തെ അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലേക്കെത്തി കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ ഓണാഘോഷം.
പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചും തരൂർ മനസു തുറന്നു. വിപുലമായ ആഘോഷത്തിന്റെയും ഓർമകളുടെയും ആവേശത്തിൽ മധുരമുള്ള അനുഭവങ്ങൾ പങ്കുവയ്ച്ച് ശശി തരൂർ തറവാട്ടിലെത്തിയിരിക്കുന്നത്.










