ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം
കോവി ഡ് 19 രോഗ വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബാറുകളും സ്ക്കൂളുകളും തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാനും ആരോഗ്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ടു കൂടിയായ എ.കെ. സുൽത്താൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ തന്നെ സർക്കാർ വേണ്ടതിലധികം മദ്യശാലകൾ തുറന്ന് കൊടുത്തതിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലത്തെ മദ്യശാലകൾ പൂട്ടിയ സമാധാന അന്തരീക്ഷമല്ലാ നിലവിലുള്ളത്. ബാറുടമകളുടെ താല്പര്യo സംരക്ഷിക്കുന്ന തിന്നു പുറമെ സിനിമാ തിയ്യേറ്ററുകളും തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം സമാധാന അന്തരീക്ഷം തകർക്കുന്ന തിന്നു പുറമെ കോവി ഡ് വ്യാപനം രൂക്ഷമാകാനും ഇടയാക്കും. ഒക്ടോബർ മാസത്തിൽ രോഗവ്യാപനം കൂടാൻ ഇടയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിദഗ്ദ്ധ സമിതി റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടു്. സ്കൂളുകളിൽ ഓൾ പ്രമോഷൻ സമ്പ്രദായമാണ് നിലവിലുള്ളത്. വിദ്യാത്ഥിയുടെ മാതാവും പിതാവും ഒപ്പിട്ട സമ്മത പത്രത്തോടെ സോപ്പിട്ട് കൈ കഴുകി മുഖാവരണം ധരിച്ച് സമൂഹ അകലവും പാലിച്ച് സ്ക്കൂൾ തുറന്ന് പ്രവർത്തിക്കാനുള്ള നീക്കം എന്തിന്റെ പുറപ്പാട്ടാണ്. സമൂഹം അകലം പാലിച്ച് സ്കൂൾ തുറന്നു പ്രവർത്തിപ്പിച്ചാൽ തന്നെ നാല്പതു ശതമാനം വിദ്യാത്ഥികൾ പോലും ഹാജരുണ്ടാകാൻ സാദ്ധ്യതയില്ല. വിദ്യാത്ഥികളെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കുന്ന, സമാധാനാന്തരീക്ഷം തകർക്കുന്ന, രോഗവ്യാപനം മൂലം കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെടാൻ ഇടവരുന്ന ഇന്നത്തെ സാഹചര്യത്തിൽ മാറ്റം വരുന്നതു വരെ ഇത്തരം നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും കത്തിലൂടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
മദ്യ നിരോധനം നീക്കിയത് മാർക്സിസ്റ്റ് ലീഗ് ഭരണം 1967 ഇൽ ആണ്. മുസ്ലിം മദ്യം ഉപയോഗിച്ച് തുടങ്ങി അതോടെ സമുദായം ഇരുട്ടിൽ ആയി
ഇപ്പോൾ റേഷൻ കൊടുക്കുന്നത് മദ്യം വിൽപ്പന നടത്തി ആണ് സ്വന്തം സമുദായത്തെ നേരെ ആക്കാൻ ആദ്യം കഴിയണം
സർക്കാർ മദ്യം നിരോധിച്ചു എന്നത് കൊണ്ട്
മദ്യ പാനം നിൽക്കുക ഇല്ല