അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസ്.
ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല.
മാറാന്‍ പറഞ്ഞാല്‍ മാറിക്കോളണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അദ്ദേഹം പടികയറിയത്. നേരത്തെ, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിക്കാന്‍ കൃഷ്ണദാസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.