മങ്കര പഞ്ചായത്ത് കമ്മിറ്റി യും ജൈവ വൈവിധ്യ ബോർഡും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഭാരതപ്പുഴയുടെ തഭീരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ കാളികാവ് പ്രദേശത്ത് ഭാരതപ്പുഴയുടെ തീരങ്ങളിൽ മൂളം കാടുകൾ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇന്ന് നടന്നപദ്ധതിയുടെ ഉദ്ഘാടനം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.ബി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സ്മിത സാമുവേൽ ,ശ്രീനാഥ്, പ്രസീത,ബേബി എന്നിവർ സംസാരിച്ചു.
മങ്കര കാളികാവ് ഭാരതപ്പുഴയുടെ തീരങ്ങളിൽ മുളങ്കാട് വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി