പട്ടാമ്പി: രാജ്യത്തിന്റെ കരുത്തായ മികച്ച പൗരൻമാരെ സൃഷ്ടിക്കുകയാണ് എൻ സി സി യുടെ ലക്ഷ്യമെന്ന് 28 കേരള എൻ സി സി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്.കേണൽ പ്രേംജിത്ത് പറഞ്ഞു.
ഗവ. സംസ്കൃത കോളേജിൽ എൻ സി സി സെമിനാറിൽ സം സാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.സുനിൽ ജോൺ ജെ. ഉദ്ഘാടനം ചെയ്തു. എൻ സി സി നൽകുന്ന അച്ചടക്കവും സർട്ടിഫിക്കറ്റുകളും ജീവിത കാലത്തുടനീളം വലിയ നേട്ടമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു അധ്യക്ഷനായി. സുബേദാർ മേജർ പ്രകാശം, നായിബ് സുബേദാർ അജയ് കുമാർ, സി എച്ച് എം വൈ മുര്യ, സീനിയർ അണ്ടർ ഓഫീസർ എം പി ശ്രുതി, അണ്ടർ ഓഫീസർമാരായ ഫയാസ് , സംഗീത , ശ്രുതി, ദേവിക ബി രാജ്, ഉസ്മാൻ , അഭിരാമി , രജ്ഞിത്ത്, വിഷ്ണു തുടങ്ങിയവർ എൻ റോൾമെന്റ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.










