ധനസഹായം നൽകി
നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുവദിച്ച നെന്മാറ നെടുങ്ങോട്ടിലേയും, അയിലൂരിലേയും വൃക്ക, ക്യാൻസർ രോഗികൾക്കുള്ള ധനസഹായം നന്മ നെന്മാറ മേഖലാ കോർഡിനേറ്റർമാരായ എ. എസ്. വിജയൻ, മോഹൻദാസ് ആലിക്കൽ, സുരേഷ് അനന്തരാമൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ കേരളത്തിൽ രണ്ടാം റാങ്ക് നേടിയ അടിപ്പെരണ്ടയിലെ ലുലുവിന് നന്മ ഫൗണ്ടേഷൻ പാലക്കാട് അനുവദിച്ച രണ്ടാം ഗഡു ധനസഹായവും അവരെ ഏല്പിക്കുകയുണ്ടായി