Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നാളെ മുതല്‍

Palakkad News by Palakkad News
2 years ago
in OTTAPPALAM, PALAKKAD, PATTAMBI
0
കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നാളെ മുതല്‍

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം ഇന്ന് (നവംബര്‍ 6) മുതല്‍ പത്ത് വരെ കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പുതുക്കോട്  കൃഷ്ണമൂര്‍ത്തി നഗറില്‍  നടക്കും. സംസ്ഥാന ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിനമായ നവംബര്‍ ഇന്ന്അന്നമാചാര്യ ദിനമായി ആഘോഷിക്കും. വൈകിട്ട് ആറിന് സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. വൈകിട്ട് ഏഴിന് ബാംഗ്ലൂര്‍ ബ്രദേഴ്‌സായ എം.ബി.ഹരിഹരന്‍, എസ്.അശോക് എന്നിവരുടെ സംഗീത കച്ചേരിനടക്കും. എം.എ.സുന്ദരേശ്വരന്‍ (വയലിന്‍), സംഗീത കലാനിധി ഡോ.തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം), വി.എസ്.പുരുഷോത്തം (ഗഞ്ചിറ) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.
നവംബര്‍ ഏഴിന് പുരന്തരദാസ ദിനമായി ആഘോഷിക്കും. വൈകിട്ട് നാലിന് ടി.അര്‍ച്ചനയുടെ സംഗീത കച്ചേരിക്ക് എന്‍.വി.ശിവരാമകൃഷ്ണന്‍ (വയലിന്‍), ശ്രീ.കെ.ആര്‍.വെങ്കിടേശ്വരന്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. വൈകീട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി നടക്കും. ഏഴു മണിക്ക്ന് ഐശ്വര്യ വിദ്യ രഘുനാഥ് സംഗീത കച്ചേരി അവതരിപ്പിക്കും. എന്‍.മദന്‍ മോഹന്‍ (വയലിന്‍) മനോജ് ശിവ (മൃദംഗം),  പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മോര്‍സിംഗ്) എന്നിവര്‍ പക്കമേളമൊരുക്കുന്നതില്‍ പങ്കുചേരും.
നവംബര്‍ എട്ടിന് സ്വാതി തിരുനാള്‍ ദിനമായി ആഘോഷിക്കും. വൈകിട്ട്  നാലിന് നടക്കുന്ന നിരഞ്ജന്റെ  സംഗീത കച്ചേരിക്ക് വി.ടി.ശങ്കരനാരായണന്‍ (വയലിന്‍), മനോജ് ഷൊര്‍ണ്ണൂര്‍ (മൃദംഗം) എന്നിവര്‍ പക്കമേളമൊരുക്കും. അഞ്ചു മണിക്ക് ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലെ സംഗീത വിഭാഗ വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി നടക്കും. ഏഴിന് വിശ്വേഷ് സ്വാമിനാഥന്‍ നടത്തുന്ന സംഗീത കച്ചേരിക്ക് ആര്‍.സ്വാമിനാഥന്‍ (വയലിന്‍), ബി.വിജയ് നടേശന്‍ (മൃദംഗം), മാടിപ്പക്കം.എ.മുരളി (ഘടം) എന്നിവര്‍ പക്കമേളം ഒരുക്കും.
നവംബര്‍ ഒമ്പതിന് ശ്യാമശാസ്ത്രി ദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന്  നടക്കുന്ന പൂര്‍ണ്ണിമ അരവിന്ദിന്റെ സംഗീത കച്ചേരിക്ക് ആദിത്യ അനില്‍  (വയലിന്‍),   ജയകൃഷ്ണന്‍ അനിലക്കാട് (മൃദംഗം), ജയദേവന്‍ ചാലക്കുടി (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും. ഏഴിന്  സുനില്‍.ആര്‍.ഗാര്‍ഗ്യാന്‍  നടത്തുന്ന സംഗീത കച്ചേരിക്ക്  ബി.അനന്തകൃഷ്ണന്‍ (വയലിന്‍), അരവിന്ദ് രംഗനാഥന്‍ (മൃദംഗം), അനില്‍കുമാര്‍ ആദിച്ചനല്ലൂര്‍ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.
സമാപന ദിനമായ നവംബര്‍ പത്തിന് ത്യാഗരാജ സ്വാമികള്‍ ദിനമായി ആഘോഷിക്കും. രാവിലെ 10.30ന് ത്യാഗരാജ ആരാധന, പഞ്ചരത്‌ന              കീര്‍ത്തനാലാപനം. വൈകിട്ട് ഏഴിന് കലാശ്രീ എസ്.ആര്‍.മഹാദേവ ശര്‍മ, കലാശ്രീ.എസ്.ആര്‍.രാജശ്രീ എന്നിവരുടെ വയലിന്‍ ഡ്യൂയറ്റ് നടക്കും. ഇതിന് ആര്‍.രമേഷ് (മൃദംഗം), കലൈമാമണി വൈക്കം ആര്‍.ഗോപാലകൃഷ്ണന്‍ -ചെന്നൈ (ഘടം) എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും.

Previous Post

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Next Post

30 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി അകത്തേത്തറയിൽ

Palakkad News

Palakkad News

Next Post
30 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി അകത്തേത്തറയിൽ

30 കോടി രൂപ ചെലവിൽ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതി അകത്തേത്തറയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News