തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ് നടക്കുക.
പ്രായംകൂടിയ അംഗത്തിന് ഉദ്യോഗസ്ഥരും മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗവുമാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഈ മുതിര്‍ന്ന അംഗം അധ്യക്ഷനായി ആദ്യ യോഗവും സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും.