കഞ്ചിക്കോട് വനമേഖലയിൽ അടിയന്തിരമായി റെയിൽ ഫെൻസിംഗ് നടപ്പിലാക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കഞ്ചിക്കോട്, വലിയേരി പ്രദേശത്ത് കാട്ടാന അപകടപ്പെടുത്തിയ അഞ്ജനാ ദേവിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ മേഖലയിൽ റെയിൽ ഫെൻസിംഗിനായി 18 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക പിന്നീട് വയനാട്ടിലേക്ക് മാറ്റിയത് അങ്ങേയറ്റം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർച്ചയായുള്ള കാട്ടാന അക്രമണം മൂലം നാല് പേർ കൊല്ലപ്പെട്ടു. നിരവധി റെയിൽ അപകടങ്ങൾ നടന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് അടിയന്തിരമായി റെയിൽ ഫെൻസിംഗ് പദ്ധതി നടപ്പിലാക്കണം. മരണപ്പെട്ടവരുടെ ആശ്രിതന് സർക്കാർ ജോലി നൽകണമെന്നും എംപി ആവശ്യപ്പെട്ടു.









