തേങ്കുറിശ്ശി ഇളയാട്ട് പത്മിനി(73) അന്തരിച്ചു. ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. ഇ. കൃഷ്ണദാസിന്റെ മാതാവാണ്. ഭൗതികശരീരം പാലക്കാട് ചന്ദ്രനഗർ കോളനി ഇരുപതാം നമ്പർ വീട്ടിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ വെച്ച് നടക്കും.