മഹിളാ മോര്‍ച്ച നേതാവ് ശരണ്യ രമേഷിന്റെ ആത്മഹത്യയില്‍ പ്രാദേശിക ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി
പ്രജീവ് കാളിപ്പാറയാണ് പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഞായറാഴ്ച മുതല്‍ ഒളിവിലായിരുന്ന പ്രജീവ് ഇന്ന് രാവിലെ പത്തുമണിയോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു. ശരണ്യയുടെ ആത്മഹത്യ കുറിപ്പില്‍ പ്രജീവിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശരണ്യയുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രജീവിന് എതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
തന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്‌നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാമെന്നുമാണ് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.