Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അന്തരിച്ച മുൻ എം എൽ എയുടെ മകന്റെ നിയമനം നിയമകുരുക്കിലേക്ക്

Palakkad News by Palakkad News
3 years ago
in PALAKKAD
0
അന്തരിച്ച മുൻ എം എൽ എയുടെ മകന്റെ നിയമനം നിയമകുരുക്കിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അന്തരിച്ച മുന്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മകന് മരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച്‌ അസി.എന്‍ജിനിയറായി നിയമനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയതോടെ, നിയമസഭാംഗമായിരിക്കെ മരിച്ച കെ.വി.വിജയദാസിന്റെ രണ്ടാമത്തെ മകന്‍ കെ.വി.സന്ദീപിന് പാലക്കാട് ജില്ലയില്‍ ഓഡിറ്ററായി നിയമനം നല്‍കിയതും നിയമക്കുരുക്കിലാകുന്നു.
പാലക്കാട് കളക്ടറുടെ ശുപാര്‍ശയില്‍, വിരമിക്കല്‍ കാരണം ഒഴിവുവന്ന തസ്തികയിലാണ് ബിരുദധാരിയായ സന്ദീപിനെ ജൂലായ് 28ന് ആശ്രിത നിയമനത്തിന്റെ മറവില്‍ ജോലിയിൽ കയറ്റിയത്.മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയാണ് നിയമനം നടത്തിയത്.2011ലും 2016ലും കോങ്ങാട് മണ്ഡലത്തില്‍ നിന്ന് സി.പി.എം പ്രതിനിധിയായാണ് വിജയദാസ് നിയമസഭയിലെത്തിയത്.
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മാത്രമേ ചട്ടപ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കാനാവൂ.മരിച്ചയാള്‍ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ്-3, ക്ലാസ്-4 തസ്തികകളില്‍ നിലവിലുള്ളതോ അടുത്ത് ഉണ്ടാകാവുന്നതോ ആയ ഒഴിവിലേക്കാണ് നിയമനം നല്‍കേണ്ടത്. ഓരോ വര്‍ഷവും വകുപ്പുകളിലുണ്ടാവുന്ന ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമായിരിക്കണം അതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. പൊതുതസ്തികകളില്‍ അപേക്ഷിച്ചവര്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ച്‌ സാങ്കേതിക തസ്തികകളിലടക്കം ഇപ്പോള്‍ നിയമനം നല്‍കുന്നുണ്ട്.അഞ്ച് ശതമാനം പരിധി ലംഘിച്ച്‌ ആശ്രിതനിയമനം നടക്കുന്നതായി 2017-2020ലെ നിയമനങ്ങള്‍ പരിശോധിച്ച്‌ ശമ്പളപരിഷ്കരണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.തിരുവനന്തപുരം കളക്ടറേറ്റിലെ 515നിയമനങ്ങളില്‍ 68ഉം(13.20%), എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ 209നിയമനങ്ങളില്‍ 28ഉം(13.40%), സംസ്കൃതസര്‍വകലാശാലയില്‍ 35നിയമനങ്ങളില്‍ അഞ്ചെണ്ണവും (14.29%), നിയമസഭാ സെക്രട്ടേറിയറ്റില്‍ 131നിയമനങ്ങളില്‍ 18എണ്ണവും(13.74%) ആശ്രിതനിയമനമായിരുന്നു. ആശ്രിതനിയമനം നേടുമ്പോള്‍, ജീവനക്കാരന്റെ മാതാപിതാക്കളെയും അനന്തരാവകാശികളെയും ജീവിതകാലം മുഴുവന്‍ വരെയും, സഹോദരങ്ങളെ പ്രായപൂര്‍ത്തിയാകും വരെയും സംരക്ഷിക്കാമെന്ന് സമ്മതപത്രം നല്‍കണം.

സര്‍ക്കാര്‍ അപ്പീലിന്

ആശ്രിതനിയമനം സര്‍ക്കാരിന്റെ അധികാരമാണെന്ന് സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആശ്രിതനിയമനം ആകെ ഒഴിവുകളുടെ 5 ശതമാനത്തില്‍ അധികമാവരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നിലവിലുണ്ട്. അതിക്രമത്തിനിരയായി മരിക്കുന്ന പട്ടികവിഭാഗക്കാരുടെ ആശ്രിതര്‍ക്ക് മന്ത്രിസഭാ തീരുമാനപ്രകാരം ജോലി നല്‍കുന്നുണ്ട്.

Previous Post

KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

Next Post

ബാബ് രി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News