പാലക്കാട് ജില്ലാ തല മൊബൈൽ വെറ്റിനറി യൂണിറ്റ് ഉദ്‌ഘാടനം.(RKVY പദ്ധതി )
തിയ്യതി 20-12-2021
സ്ഥലം :ജില്ലാ വെറ്റിനറി കേന്ദ്രം പാലക്കാട്
സമയം :രാവിലെ 10 മണി
കർഷകരുടെ വീട്ടുമുറ്റത്ത് ആധുനിക മൃഗചികിൽസ എത്തിക്കുക
എന്ന ഉദ്ദേശത്തോടുകൂടി വിഭാവനം ചെയ്ത മൊബൈൽ വെറ്റിനറി യൂണിറ്റ്
പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം 20/12/2021 ന് രാവിലെ 10 മണിക്ക്
പാലക്കാട് ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ വച്ച് ബഹു :കേരള വിദ്യുച്ഛക്തി
വകുപ്പ് മന്ത്രി
ശ്രീ കെ കൃഷ്ണൻകുട്ടി അവർകൾ നിർവഹിക്കുന്നു.സംസ്ഥാനം മുഴുവൻ
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി യുടെ ആദ്യയൂണിറ്റാണ് പാലക്കാട്
ജില്ലക്ക് ലഭ്യമായിട്ടുള്ളത് .വെറ്റിനറി ഡോക്ടർ ,ഡ്രൈവർ കം അറ്റന്റന്റ്
ഉൾപ്പെടുന്നയൂണിറ്റിൽ മരുന്നുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും
ഉണ്ടായിരിക്കും .
തുടക്കമെന്ന നിലയിൽ ഈ യൂണിറ്റ് പാലക്കാട് ജില്ലയിൽ ജില്ലാപഞ്ചായത്തിന്റെ
സഹായത്തോടെ ,അട്ടപ്പാടിമേഖലയിലും,ഡോക്ടർ മാരുടെ അഭാവമുള്ള മറ്റു
പഞ്ചായത്തുകളിലും കേന്ദ്രീകരിക്കും. വരും വർഷങ്ങളിൽ ഓരോ ബ്ളോക്കിലും
ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പദ്ധതി വിപുലീകരിക്കും.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്ധതി യുടെ ജില്ലാതല ഫ്ലാഗ് ഓഫ്
ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
പാലക്കാട്
ഉത്ഘാടനം ശ്രീ കെ. കൃഷ്ണൻകുട്ടി
അധ്യക്ഷൻ പ്രിയ അജയൻ
സ്വാഗതം. ഡോക്ടർ റെജി വർഗീസ് ജോർജ് (ജില്ലാ മൃഗസംരക്ഷണ ഓഫീസർ )
നന്ദി ഡോക്ടർ ഗുണതീത( ചീഫ് വെറ്ററിനറി ഓഫീസർ )
ആശംസകൾ ഡോക്ടർ എം വി ജയന്തി ജോയിന്റ് ഡയറക്ടർ റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ സ്കീം