പാലക്കാട് : ഡിജിറ്റൽ പഠനത്തിനുള്ള സാധ്യതകൾ അദ്ധ്യാപകർ പരമാവധി പ്രയോജനപ്പെടുത്തുകയും, വിദ്യാർഥികളും രക്ഷിതാക്കളും അതോടൊപ്പം കൈകോർക്കുകയും ചെയ്തപ്പോൾ കോവിഡ് കാലത്തെ വിദ്യാഭ്യാസ രംഗം ഒരളവ് വരെ വിജയം കണ്ടുവെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കോൾ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസർ എം വി വിനോദ് പറഞ്ഞു.
കോഴിക്കോട് സർവ്വകലാശാല ഡിഗ്രി പരീക്ഷകളിലും സ്കോൾ കേരള പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥിനികളെ അനുമോദിക്കുവാൻ പാലക്കാട് എം ഇ എസ് വനിതാ കോളേജ് സംഘടിപ്പിച്ച മെറിറ്റ് ഡേ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യൂണിവേഴ്സിറ്റികളിലും പൊതുവിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥികൾ പൊതു പരീക്ഷകൾക്കു നേടിയ തിളക്കമാർന്ന വിജയത്ത്തിനു പിന്നിൽ ഡിജിറ്റൽ അധ്യാപനം യാഥാർഥ്യമാക്കിയ അധ്യാപക സമൂഹത്തിന്റെ സമർപ്പിത സേവനം മുഖ്യഘടകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എസ്. എം. എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. നസീർ, പ്രിൻസിപ്പൽ പി. അനിൽ, എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ. സൈദു താജുദ്ധീൻ,പി ടി എ പ്രസിഡന്റ് ജി. രാമസുബ്രമണിയൻ, അദ്ധ്യാപക പ്രതിനിധി സി. വി. ദിവ്യ, ടി. എം. നസീർ ഹുസൈൻ, എ. ഷെരിഫ്,വിദ്യാർത്ഥിനി പ്രതിനിധികളായ പി. സ്നേഹ, സുനീഷ എന്നിവർ പ്രസംഗിച്ചു.