വി.ഡി. സതീശൻ നേര്‍ക്കുനേര്‍ സംവാദത്തിന് തയാറുണ്ടോ?; വെല്ലുവിളിച്ച് മന്ത്രി എം.ബി. രാജേഷ്
എലപ്പുള്ളി ബ്രൂവറി വിവാദത്തില്‍ നിയമസഭയില്‍ ചർച്ച നടത്താതെ ഒളിച്ചോടിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച് എക്സൈസ് മന്ത്രി .
എലപ്പുള്ളിയില്‍ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി രാജേഷ് വെല്ലുവിളി നടത്തിയത്.
മുൻ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളപ്രചാരണം നടത്തുകയാണ്. കള്ളങ്ങളോരോന്നും പൊളിഞ്ഞു വീണതോടെ രണ്ടാഴ്ചയായി മിണ്ടാട്ടമില്ല. കോണ്‍ഗ്രസായാലും ബി.ജെ.പി.യായാലും നാടിന്‍റെ വികസനം തടയുന്ന ശകുനംമുടക്കികളെയെല്ലാം ജനങ്ങളെ അണിനിരത്തി നേരിടും.