യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ എന്ന പേരിൽ സംസ്ഥാന തലത്തിൽ വ്യാപാര –
വ്യവസായ-സേവന മേഖലയിൽ പുതിയ സംഘടന നിലവിൽ വന്നു.
കേരള സംസ്ഥാനo പ്രവർത്തന മേഖലയാക്കി വ്യാപാര,വ്യവസായ, സേവന രംഗത്ത് ജീവിത
മാർഗ്ഗം കണ്ടത്തിയവരുടെ പുതിയ സംഘടനയായി ” യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ”
എന്ന പേരിൽ റജിസ്ട്രേഡ് സംഘടന നിലവിൽ വന്നു.
ജോബീസ് മാൾ ഡയമണ്ട് ഹാൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ലോഞ്ചിംഗ്
സെറിമണിയിൽ വെച്ച് ഓർഗനൈസിംഗ് കമ്മറ്റി രക്ഷാധികാരി ജോബി വി ചുങ്കത്ത്
സംഘടനയുടെ പ്രഖ്യാപനം നടത്തി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും എത്തിയ പ്രതിനിധികളുടെ
സാന്നിധ്യത്തിലാണ് സംഘടനാ പ്രഖ്യാപനം നടന്നത്.
വ്യാപാര -സേവന മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കും , നൂതന സാങ്കേതിക
വിദ്യയുടെ സഹായത്തോടെ കാലഘട്ടത്തിനനുസൃതമായ വ്യാപാര മേഖല
കെട്ടിപ്പടുക്കുന്നതിനും, നിയമ നടപടി കുരുക്കുകളിൽ ഉപദേശ-നിർദേശങ്ങൾ നൽകി
സഹായ സേവന സംവിധാനമായി എല്ലാ തരം വ്യാപാര, വ്യവസായ, സേവന മേഖലകളിൽ
സാമ്പത്തികമോ, സാങ്കേതികമോ, നൈപുണ്യമോ മുതൽ മുടക്കായി ജീവിത മാർഗ്ഗം
കണ്ടെത്തിയവരുടെ സംഘടനയായി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ഇന്നു മുതൽ
പ്രവർത്തിക്കുമെന്ന് ജോബി വി ചുങ്കത്ത് പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിയ ഒരു ഭരണഘടനക്ക് കീഴിൽ റജിസ്റ്റർ
ചെയ്ത യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ 14 ജില്ലകളിലും സജീവമായ ജില്ലാ
കമ്മറ്റികളോടെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ധേഹം
കൂട്ടിച്ചേർത്തു..
ഒരു ലക്ഷത്തോളം അംഗങ്ങളുമായാണ് സംഘടനയുടെ പ്രവർത്തന തുടക്കം. സംസ്ഥാന –
കേന്ദ്ര സർക്കാരുകളുടെ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ
വകുപ്പുകളുടെ കീഴിലുള്ള ഉപസമിതികളിൽ അംഗങ്ങളായിട്ടുള്ള കേരളത്തിലെ വിവിധ
ജില്ലകളിൽ 30 തിലധികം വർഷത്തെ വ്യാപാര സംഘടനാ നേതൃത്വ പദവി വഹിച്ച
നേതാക്കളുടെ നേതൃത്വത്തിലാണ് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ എന്ന സംഘടന
രൂപീകൃതമായിട്ടുള്ളത്.
സമാന ചിതാഗതിയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട് കൊണ്ട്
പ്രവർത്തിക്കാനാണ് യു എം സി യുടെ തീരുമാനം. സംഘടനക്ക് ആസ്ഥി ഉണ്ടാക്കലും
അതുവഴി അധികാര തർക്കങ്ങളും വിഭാഗീയ പ്രവർത്തനങ്ങളും ഭരണഘടന
അനുവദിക്കുന്നില്ല.മറിച്ച് രോഗം മൂലമോ, സാമ്പത്തിക പ്രതിസന്ധി മൂലമോ
ജീവിക്കാൻ പ്രയാസം നേരിടുന്ന വ്യാപാരികളെയും , കുടുംബങ്ങളെയും
സംരക്ഷിക്കുന്നതിന്ന് വേണ്ടി വിവിധ സഹായ പദ്ധതികളും ,ക്ഷേമ പദ്ധതികളും ,
വായ്പാ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തും. പൊതു സമൂഹത്തെ
ബാധിക്കുന്ന വിഷയങ്ങളിൽ സംഘടനയുടെ യൂണിറ്റുകൾ പ്രാദേശികമായി ഇടപെടൽ
നടത്തി സേവന-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുമെന്നും ജോബി വി ചുങ്കത്ത്
പറഞ്ഞു.