പലക്കാട് : മണപ്പുള്ളിക്കാവ് വേലയ്ക്ക് ആഘോഷത്തുടക്കം. കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിലും പടിഞ്ഞാറേ യാക്കര വിശ്വേശ്വര ക്ഷേത്രത്തിലും വെള്ളിയാഴ്ച കൊടിയേറ്റി. കിഴക്കേയാക്കര, പടിഞ്ഞാറേയാക്കര, കൊപ്പം, വടക്കന്തറ എന്നീ ദേശങ്ങളിലാണ് ഉത്സവം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന ഉത്സവത്തിൽ എല്ലായിടത്തും താന്ത്രികച്ചടങ്ങുകൾക്കാണ് പ്രാമുഖ്യം.
കിഴക്കേയാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രത്തിൽ മാർച്ച് രണ്ടുവരെ നിറമാലയും ചുറ്റുവിളക്കും നടക്കും. മാർച്ച് മൂന്നിനാണ് മണപ്പുള്ളിക്കാവ് വേല.