പല്ലശ്ശന:- ഇന്ന് രാവിലെ പത്തരമണിയോടടുത്തസമയത്ത് എരികാട് റോഡിൽവെച്ച് പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി (70) എന്ന വയോധികയോട് കല്യാണാലോചനയുമായി വന്നതാണെന്ന് പറഞ്ഞ് ഒരാളുടെ വിലാസം അന്വേഷിച്ച് അടുത്തെത്തി ഒന്നരപ്പവൻ്റെ മാലപൊട്ടിച്ചുകൊണ്ട് മോഷ്ടാവ് കടന്നുപോയി. ബൈക്കിൽ സഞ്ചരിച്ചിരുന്ന മോഷ്ടാവിന് ഏകദേശം അമ്പതുവയസ്സിൽതാഴെ പ്രായം വരുമെന്ന് പറയുന്നു. പ്രദേശവാസികളുടെ പരാതിയിൽ കോല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടല്ലൂർ പ്രദേശത്തേക്കാണ് മോഷ്ടാവ് പോയതെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്തെ CCTV പരിശോധിച്ച് എസ്.ഐ. യും സംഘവും അന്വേഷണം ആരംഭിച്ചു.