Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

ലോകായുക്ത ; പ്രതിപക്ഷത്തിൻ്റെ വീക്ഷണങ്ങൾ

Palakkad News by Palakkad News
3 years ago
in EDITORIAL
0
ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

—- അസീസ് മാസ്റ്റർ —-

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട്  കേരള രാഷ്ട്രീയം ചൂടുപിടിച്ച് വരികയാണ്. സർക്കാർ വാദവും പ്രതിപക്ഷ വാദവും കൊടുമ്പിരി കൊള്ളുന്നതിനിടെ മുൻ മന്ത്രി കെ ടി ജലീലിൻ്റെ ആരോപണങ്ങൾ കൊണ്ടും കൊള്ളാതെയും ഇരിക്കുന്നു. അതിനിടെ,  കെ റെയിലിലെന്നതു പോലെ ലോകായുക്ത വിഷയത്തിലും ശക്തമായ ഇടപെടലാണ് കോൺഗ്രസ് നടത്തുന്നത്. സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടിയത് ഇതിനുദാഹരണങ്ങളിലൊന്നാണ്. പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണെന്നും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ്. 

ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണ്. കെ.സി. ചാണ്ടി, ആർ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിക്കുന്നത്. എന്നാൽ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബി ആർ കപൂർ, തമിഴ്നാട് സർക്കാറുമായി 2001 സെപ്തംബറിലുള്ള കേസിൽ ക്വാ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വാവാറന്റോ റിട്ടിലൂടെ പൊതുപ്രവർത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികൾക്കും ബാധകമാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നത്.

സർക്കാർ വിശദീകരണത്തിൽ പറയുന്ന കെ.സി. ചാണ്ടിയും ആർ ബാലകൃഷ്ണപിള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തിൽ ക്വാ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിക്കുന്നു. ഈ വീക്ഷണ കോണിൽക്കൂടിയാവണം നമ്മൾ ഈ വിഷയത്തെ വിലയിരുത്തേണ്ടത്. കാരണം സർക്കാർ നൽകിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

സർക്കാർ നൽകിയ വിശദീകരണങ്ങൾക്കൊന്നും നിയമത്തിന്റെ പിൻബലമില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് വീണ്ടും അഭ്യർഥിച്ചു കൊണ്ടാണ് ഗവർണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോകായുക്തയെ പല്ലു കൊഴിഞ്ഞ സിംഹമാക്കി  മാറ്റി പല ആക്ഷേപങ്ങളിൽ നിന്നും തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന നിരീക്ഷണങ്ങൾക്ക് സാധൂകരണം നൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ജനാധിപത്യ സംവിധാനത്തിൽ, ജനപ്രതിനിധികളുടെ അഴിമതിക്കെതിരേ ശക്തമായ താക്കീതും ശിക്ഷയും വേണമെന്ന് ജനം ആഗ്രഹിക്കുകയും ആ ആഗ്രഹത്തോട് നീതിപുലർത്താനും കഴിയുന്ന സംവിധാനമാണ് ലോകായുക്ത. അതിനാൽ ലോകായുക്തയെ അതിൻ്റെ വീര്യത്തോടെ നിലനിർത്താൻ സർക്കാർ തയ്യാറാവണം. പൊതുജനം അതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയും വേണം. ശക്തമായ ലോകായുക്തയുടെ തണലിൽ ജനകീയ ശോഭ ഉയരുന്ന നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്

Previous Post

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

Next Post

ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

Palakkad News

Palakkad News

Next Post
ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

ഗാന്ധിയൻ പഠനം സ്ഥിരം സിലബസ്സാവണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News