മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് അമ്പലപ്പാറ യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട് സിജാദ് അമ്പലപ്പാറ അദ്ധ്യക്ഷനായി.തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമ്മായ പ്രാതിനിത്യം ഉറപ്പാക്കുമെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നൗഫൽ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ,ഉമ്മർ മനച്ചിതൊടി സ്കറിയ ജോസഫ്,ചന്ദ്രൻ വി ,ഹംസ കല്ലിടുംമ്പൻ,ഗഫൂർ ചേലോക്കോടൻ ദീപ.എ,നാസർ.കെ.കെ,ഷിഹാബ് കിളിയത്തിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂണിറ്റ് ഭാരവാഹികളായി പ്രസിഡണ്ട് ഗഫൂർചേലോക്കോടൻ ,വൈസ് പ്രസിഡണ്ട്മ്മാര്‍ മുബാറക്ക് കാഞ്ഞിരോണി,ഹബീബ്കൂരിക്കല്ലൻ,ജനറല്‍ സെക്രട്ടറിമാരായി അൻസിൽ ആലിങ്ങൾ,അനൂപ് ചേലോക്കാടൻ, ജംഷാദ് ചാലിയൻ,അതുൽ സേവി കൊച്ചുമുട്ടത്ത്,ട്രഷററായി റാഷിദ് കുപ്പോട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു.