Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് ചുവക്കുമ്പോൾ

Palakkad News by Palakkad News
4 years ago
in PALAKKAD
0
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു.ഡി.എഫ്. രണ്ടിടത്ത് ഒതുങ്ങി, ബി.ജെ.പിക്കും നിരാശ

പാലക്കാട്: സംസ്ഥാനത്താകെ ആഞ്ഞുവീശിയ ഇടതുതരംഗത്തിൽ പാലക്കാടും ചുവന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിൽ പത്തിടത്തും എൽ.ഡി.എഫ്. വിജയക്കൊടി പാറിച്ചു. മണ്ണാർക്കാടും പാലക്കാടും മാത്രമേ യു.ഡി.എഫിന് നിലനിർത്താൻ സാധിച്ചുള്ളു. കഴിഞ്ഞ തവണ ഒമ്പതിടത്ത് ജയിച്ച എൽ.ഡി.എഫ്. ഇത്തവണ തൃത്താല കൂടി പുതുതായി അക്കൗണ്ടിൽ ചേർത്തു. മെട്രോമാൻ ഇ. ശ്രീധരനിലൂടെ ജില്ലയിൽ താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നവും തകർന്നടിഞ്ഞു. തുടക്കം മുതൽ ലീഡ് പിടിച്ച ശ്രീധരനെ അവസാന റൗണ്ടിൽ പിന്നിലാക്കി പാലക്കാട്ട് ഷാഫി ഹാട്രിക് ജയം സ്വന്തമാക്കി.

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന പാലക്കാട്ട് 3000-ത്തിലേറെ വോട്ടുകൾക്കാണ് മെട്രോമാന് അടിതെറ്റിയത്. ഒരു ഘട്ടത്തിൽ 6000-ത്തിലേറെ വോട്ടിന് മുന്നിലെത്തിയ ശ്രീധരൻ അവസാന രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണലിലാണ് പിന്നിൽ പോയത്. 2011-ൽ 7000-ത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചെടുത്ത ഷാഫി കഴിഞ്ഞ തവണ ലീഡ് 17,000-ത്തിന് മുകളിലേക്ക് ഉയർത്തിയിരുന്നു. ഇത്തവണ ലീഡ് ഗണ്യമായി കുറഞ്ഞെങ്കിലും പൊതുസ്വീകാര്യനും ബി.ജെ.പിയുടെ ഏറ്റവും മികച്ച സ്ഥാനാർഥിയുമായ ശ്രീധരനെ തന്നെ തോൽപ്പിക്കാനായത് ഷാഫിക്ക് നേട്ടമായി.

ശ്രീധരനും ഷാഫിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന മണ്ഡലത്തിൽ 2016-ലേതിന് സമാനമായി എൽ.ഡി.എഫ്. ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു ഘട്ടത്തിലും ഇരുമുന്നണികൾക്ക് വെല്ലുവിളി ഉയർത്താൻ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി. പ്രമോദിന് സാധിച്ചില്ല. രണ്ടാമതെത്തിയ ശ്രീധരൻ വോട്ട് വിഹിതം ഉയർത്തിയതോടെ മണ്ഡലത്തിൽ ഇടതിന്റെ വോട്ടുകളും കുത്തനെ കുറഞ്ഞു. ജില്ലയിൽ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി. കണക്കുകൂട്ടിയ മലമ്പുഴയിലും എൻ.ഡി.എയ്ക്ക് അടിതെറ്റി. 19,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി.എസിന്റെ പിൻഗാമിയായി എ. പ്രഭാകരൻ ജയിച്ചു. കഴിഞ്ഞ തവണ 27,142 വോട്ടുകൾക്കായിരുന്നു വി.എസിന്റെ ജയം. കണ്ണൂരിന് പുറത്ത് ഇടതിന്റെ ഉറച്ച കോട്ടയെന്ന വിശേഷണത്തിന് ഇത്തവണയും കോട്ടംതട്ടിയില്ല. യു.ഡി.എഫ്. മൂന്നാം സ്ഥാനത്തക്ക് പിന്തള്ളപ്പെട്ടതോടെ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നിലനിർത്താൻ എൻ.ഡി.എയ്ക്ക് സാധിച്ചു.

തുടക്കംമുതൽ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് തൃത്താല എം.ബി. രാജേഷിലൂടെ എൽ.ഡി.എഫ്. തിരിച്ചുപിടിച്ചത്. ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ വി.ടി. ബൽറാമിനെ 3000-ത്തിലേറെ വോട്ടുകൾക്കാണ് രാജേഷ് പരാജയപ്പെടുത്തിയത്. വേറേത് മണ്ഡലത്തിൽ തോറ്റാലും തൃത്താല പിടിക്കാൻ ഉറച്ചാണ് പ്രധാന നേതാക്കളിൽ ഒരാളായ എം.ബി. രാജേഷിനെ തന്നെ സി.പി.എം. ഇവിടെ മത്സരിപ്പിച്ചത്. സാമൂഹമാധ്യമത്തിൽ എ.കെ.ജിക്കെതിരായി നടത്തിയ പരാമർശത്തെത്തുടർന്ന് സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയ ബൽറാമിനെ തോൽപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ഇടത് ക്യാമ്പിനുണ്ടായിരുന്നുള്ളു.

എ.കെ.ജിക്കെതിരേയുള്ള പരാമർശത്തിന് ശേഷം ബൽറാമിന്റെ പൊതുപരിപാടികൾ പോലും സി.പി.എം. ബഹിഷ്കരിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള ഇരുമുന്നണികളുടെയും വാദപ്രതിവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ ചർച്ചയായി മാറിയിരുന്നു. ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും ബിജെപിയുടെ മുഖമായ എൻ.ഡി.എ. സ്ഥാനാർഥി ശിങ്കു ടി. ദാസിന് തൃത്താലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.

കോൺഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അടിയുറച്ച വേരുകളുള്ള ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി 35,000-ത്തിലേറെ വോട്ടുകൾക്കാണ് ജയിച്ചത്. ഒമ്പത് തവണ മണ്ഡലത്തിൽ മത്സരിച്ച കൃഷ്ണൻകുട്ടിയുടെ അഞ്ചാം ജയമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ട് പിന്നിട്ട ചരിത്രം പരിശോധിച്ചാൽ ഇവിടെ പോരാട്ടവേദിയിൽ നിറഞ്ഞുനിന്നത് എൽ.ഡി.എഫിനെ നയിച്ച ജനതാദൾ (എസ്) സ്ഥാനാർഥി കൃഷ്ണൻകുട്ടിയും യു.ഡി.എഫിനെ നയിച്ച കോൺഗ്രസ് സ്ഥാനാർഥി കെ. അച്യുതനുമാണ്. 2011-ൽ സീറ്റ് സി.പി.എം. എറ്റെടുത്തപ്പോൾ മാത്രമാണ് ഇതിന് മാറ്റംവന്നത്. ഇക്കുറി അച്യുതന് പകരക്കാരനായി കെ. കൃഷ്ണൻകുട്ടിയെ നേരിടാനെത്തിയത് കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതന് അടിതെറ്റി. കഴിഞ്ഞ തവണ കെ. അച്യുതനെതിരെ 7,285 വോട്ടുകൾക്കായിരുന്നു കൃഷ്ണൻകുട്ടിയുടെ വിജയം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാർഥികളെ മാത്രം തുണച്ച ഒറ്റപ്പാലം മണ്ഡലം ഇത്തവണയും പതിവ് തെറ്റിച്ചില്ല. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി. സരിൻ സ്ഥാനാർഥിയായതോടെ ശക്തമായ മത്സരം നടക്കുമെന്ന് കരുതിയെങ്കിലും 15,000-ത്തിലേറെ വോട്ടുകൾക്ക് കെ. പ്രേംകുമാർ മണ്ഡലം ചുവപ്പിച്ചു. കഴിഞ്ഞ തവണ 16,000-ത്തിലേറെ വോട്ടുകൾക്ക് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി പി. ഉണ്ണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. മൂന്നാം തവണയും എൻ.ഡി.എയ്ക്കായി മത്സരിച്ച പി. വേണുഗോപാലിന് വോട്ടുവിഹിതം വർധിപ്പിക്കാനായി.

2011-ൽ മണ്ഡലം രൂപീകൃതമായത് മുതൽ ഇടതിനോട് പ്രിയമുള്ള ഷൊർണൂരിൽ പി. മമ്മിക്കുട്ടിയുടെ ജയം 35,000-ത്തിലേറെ വോട്ടുകൾക്കാണ്. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റായ ടി.എച്ച്. ഫിറോസ് ബാബുവിനെയാണ് മമ്മിക്കുട്ടി പിന്നിലാക്കിയത്. സംസ്ഥാന നേതാക്കളിൽ പ്രമുഖനായ സന്ദീപ് വാര്യരിലുടെ മണ്ഡലത്തിൽ മുന്നേറാമെന്ന എൻ.ഡി.എ. പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു.

പട്ടാമ്പി, കോങ്ങാട്, തരൂർ, നെൻമാറ, ആലത്തൂർ എന്നീ മണ്ഡലങ്ങളും എൽ.ഡി.എഫ്. നിലനിർത്തി. പട്ടാമ്പിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയെ തോൽപ്പിച്ചാണ് മുഹ്സിൻ തുടർച്ചയായ രണ്ടാം ജയം നേടിയത്. 2001 മുതൽ തുടർച്ചയായി കോൺഗ്രസിനൊപ്പം നിന്ന പട്ടാമ്പി കഴിഞ്ഞ തവണയാണ് ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നത്. ജെ.എൻ.യു. വിദ്യാർഥി നേതാവിന്റെ പരിവേഷത്തോതെ കഴിഞ്ഞ തവണ 7,404 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മുഹ്സിൻ ഇത്തവണ ഭൂരിപക്ഷം 17000ത്തിന് മുകളിലേക്ക് ഉയർത്തി. കോൺഗ്രസ് വിമതരായ ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോർ പട്ടാമ്പിയുടെ സാന്നിധ്യവും മണ്ഡലത്തിൽ എൽ.ഡി.എഫിനെ തുണച്ചു.

സംവരണ മണ്ഡലമായ കോങ്ങാട് കെ. ശാന്തകുമാരി 3200-ലേറെ വേട്ടുകൾക്ക് ജയിച്ചു. കഴിഞ്ഞ തവണ 13,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ്. മണ്ഡലം നിലനിർത്തിയിരുന്നത്. ആലത്തൂരിൽ 34,000-ത്തിലേറെ വോട്ടുകൾക്ക് ലീഡ് പിടിച്ചാണ് കെ.ഡി. പ്രസേനൻ നിയമസഭയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം കൂടിയാണിത്.

തരൂരിൽ പി.പി. സുമോദ് 24,000-ത്തിന് മുകളിൽ ഭൂരിപക്ഷം പിടിച്ചും ഇടത് ആധിപത്യം ഉറപ്പിച്ചു. 2011-ൽ രൂപീകൃതമായ തരൂർ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിന് അനുകൂലമായാണ് വിധിയെഴുതിയത്. മന്ത്രി എ.കെ. ബാലനാണ് രണ്ട് തവണയും തരൂരിൽ ജയിച്ചത്. എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയെതത്തുടർന്നുണ്ടായ ചില അസ്വാരസ്യങ്ങൾ തുടക്കത്തിൽ എൽഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും പി.പി. സുമോദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഭിന്നസ്വരങ്ങൾ അവസാനിച്ചിരുന്നു.

നെന്മാറയിലും ജനവിധി ഇടതിന് അനുകൂലമാണ് 2011ൽ മണ്ഡലം രൂപീകൃതമായ ശേഷം രണ്ടു വട്ടവും ജയം ഇടതിനായിരുന്നു. 2011ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം.വി. രാഘവനെ കീഴടക്കി വി. ചെന്താമരാക്ഷനായിരുന്നു വിജയി. കഴിഞ്ഞ തവണ എ.വി. ഗോപിനാഥിനെ തറപറ്റിച്ച് കെ. ബാബുവിനെ മണ്ഡലം നിയമസഭയിലേക്ക് പറഞ്ഞുവിട്ടു. കഴിഞ്ഞ തവണ 7,408 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച എൽ.ഡി.എഫ്. ഇത്തവണ ഭൂരിപക്ഷം 28,000-ത്തിന് മുകളിലേക്ക് ഉയർത്തി. ഘടകകക്ഷിയായ സി.എം.പിക്ക് സീറ്റ് വിട്ടുകൊടുത്തതിന് പിന്നാലെ മുന്നണിയിൽ ഉയർന്ന മുറുമുറുപ്പുകളും യു.ഡി.എഫിന് തിരിച്ചടിയായി.

പാലക്കാട് മണ്ഡലത്തിനൊപ്പം എൻ. ഷംസുദ്ദീനിലൂടെ മണ്ണാർക്കാട് നിലനിർത്താനായത് മാത്രമാണ് ജില്ലയിൽ യു.ഡി.എഫിന് ആശ്വസിക്കാൻ വകനൽകിയത്. എൽ.ഡി.എഫിലെ സുരേഷ് രാജിനെ 5,000-ത്തിലേറെ വോട്ടുകൾക്ക് പിന്നിലാക്കിയാണ് മണ്ണാർക്കാട് യു.ഡി.എഫിന്റെ ജയം. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ കുത്തകയായിരുന്നു മണ്ണാർക്കാട് മണ്ഡലം. എന്നാൽ 1980-ന് ശേഷം ലീഗിനേയും സി.പി.ഐയേയും മാറിമാറി പരീക്ഷിക്കുന്ന ചരിത്രമാണ് മലയോര മേഖലയായ മണ്ണാർക്കാടിനുള്ളത്. കഴിഞ്ഞ രണ്ട് തവണയും ലീഗിനെ തുണച്ച മണ്ഡലത്തിൽ ഷംസുദ്ദീന്റെ ഹാട്രിക് ജയമാണിത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ല ഉൾപ്പെടുന്ന പാലക്കാട്, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും ഇടി മുഹമ്മദ് ബഷീറും നേടിയ വലിയ വിജയത്തിന്റെ അവർത്തനം പ്രതീക്ഷിച്ച യു.ഡി.എഫിന് സമ്പൂർണ തിരിച്ചടിയാണ് ലഭിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ പോരിലെ രാഷ്ട്രീയ ചിത്രത്തിന് സമാനമായി ഇടതുകോട്ടകൾ പലതും അരക്കിട്ടുറപ്പിച്ചാണ് എൽ.ഡി.എഫ്. പാലക്കാട്ടെ ആധിപത്യം നിലനിർത്തിയത്

Previous Post

ജില്ലയില്‍ ഇന്ന് 1936 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ജില്ലയിൽ വിജയിച്ചവരും ഭൂരിപക്ഷവും

Palakkad News

Palakkad News

Next Post
വോട്ടെണ്ണല്‍ രാവിലെ 8 ന് ആരംഭിക്കും

ജില്ലയിൽ വിജയിച്ചവരും ഭൂരിപക്ഷവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News