മികച്ച നിയമ വിദ്യാർത്ഥിക്ക് ഡോ. മാധവമേനോൻ വിശ്വാസ് പുരസ്കാരം :
പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്ദനും ദേശീയ നിയമ സർവകലാശാല കളുടെയും ദേശീയ ജുഡീഷ്യൽ അക്കാദമിയുടെയും സ്ഥാപക നുമായ പദ്മശ്രീ ഡോ. മാധവ മേനോന്റെ സ്മരണാർത്ഥം പാലക്കാട് ജില്ലയിലെ നിയമ കലാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച നിയമ വിദ്യാർത്ഥിക്ക് വിശ്വാസ് പുരസ്കാരം നൽകുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ പഠനത്തിലും പാഡ്യേതര പ്രവർത്തനത്തിലും മൂട്ട്കോർട്ട്, കലാ, കായിക, സാമൂഹ്യ പ്രവർത്തങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥികൾ ഡിസംബർ 31ന് മുൻപായി കോളേജ് മുഖേന അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സിവിൽ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസിൽ നേരിട്ടോ viswasforvictims@gmail.com എന്ന ഇമൈലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 9400933444 എന്ന നമ്പറിൽ ലഭ്യമാണ്.
പി. പ്രേംനാഥ്