റോഡിലെ വെള്ളക്കെട്ടുകൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ
ദേശീയപാത നവീകരണം പൂർത്തിയായതോടെ ദേശീയ പാതയോരങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും രൂപം കൊണ്ടിട്ടുള്ള വെള്ളക്കെട്ടുകൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പരിയാരം യൂണിറ്റ് നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ രീതിയിലുള്ള ഈ അഴുക്കുചാൽ നിർമ്മാണം മൂലം ഇടറോഡുകളിൽ പോലും വെള്ളം കെട്ടി നിൽക്കുകയാണെന്നും ഇത് വഴിയാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് എ സി അരവിന്ദാക്ഷൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, ട്രഷറർ കെ എൻ ചെന്താമരാക്ഷൻ, ഷാജി നാനോ, ബി.സുന്ദർ, കെ.സി. കൃഷ്ണദാസ്, ഇ.അബു, ബി സുകുമാരൻ എന്നിവർ സംസാരിച്ചു.