ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മറ്റി ഓഫീസ്
പ്രവർത്തിക്കുന്ന ജോബീസ് മാളിൽ ജില്ലാ പ്രസിഡന്റ് പി എസ് സിംപ്സൺ പതാക
ഉയർത്തി.
സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം വരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന
സേവന പ്രവർ വർത്തനങ്ങൾ നടത്തുന്നതിന്ന് ജില്ലാ കമ്മറ്റി
തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ പി എം എം ഹബീബ്, ടി.കെ. ഹെൻട്രി ,
ജില്ലാ ട്രഷറർ ഗോകുൽദാസ് , ജില്ലാ ഭാരവാഹികളായ കെ.ആർ. ചന്ദ്രൻ ,
കെ.ടി.സഹദേവൻ, ഷൗക്കത്ത് വി.എം, സിദ്ധൻ കൽമണ്ഡപം, ശശി തുടങ്ങിയവർ
പങ്കെടുത്തു.