കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണ പ്രവര്‍ത്തനോദ്ഘാടനം : നാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും
വിനോദ സഞ്ചാര വകുപ്പ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നാട്യഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനോദ്ഘാടനം നാളെ (നവംബര്‍ 3) വൈകിട്ട് അഞ്ചിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ നിയമസാംസ്കാരിക -പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് അധ്യക്ഷനാകും. ടൂറിസം വകുപ്പില്‍ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നാട്യഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാട്യശാലയുടെ സൗണ്ട് പ്രൂഫിംങ്ങ്, നിലം, ഭിത്തി, മേല്‍ക്കൂര, സ്റ്റേജ്, ഗ്രീന്റൂം ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടക്കുന്നത്. ഡി.ടി.പി.സിയ്ക്കാണ് നിര്‍മ്മാണ ചുമതല. വി.കെ ശ്രീകണ്ഠന് എം.പി, പി. ഉണ്ണി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ മുഖ്യാതിഥികളാവും. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്