മണ്ണാർക്കാട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ അംഗങ്ങൾ,കെ.എസ്.ടി.യു അംഗങ്ങളുടെ മക്കളിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടിയവർ,സി.എച്ച്.പ്രതിഭാക്വിസിലും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ കലാ-സാഹിത്യ മത്സരങ്ങളിലും വിജയിച്ചവർ എന്നിവരെ അനുമോദിക്കുന്നതിനായി കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദര ചടങ്ങ് നടത്തി.കോടതിപ്പടി എം.എസ്. എസ് ഹാളിൽ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ സി.മുഹമ്മദ് ബഷീർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ.ഉമ്മുസൽമ മുഖ്യാതിഥികളായി.കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് അബൂബക്കർ കാപ്പുങ്ങൽ അധ്യക്ഷനായി.സംസ്ഥാന വൈസ്പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ജില്ലാ പഞ്ചായത്തംഗം എ.മെഹർബാൻ ടീച്ചർ,കോട്ടോപ്പാടം പഞ്ചായത്തംഗം കിളയിൽ ഹംസ മാസ്റ്റർ,മുൻ ഡെപ്യൂട്ടി കലക്ടർ എം.കെ.അബ്ദുറഹ്മാൻ,ജില്ലാ ഭാരവാഹികളായ കെ.പി.എ.സലീം,സഫ് വാൻ നാട്ടുകൽ,പി.അൻവർസാദത്ത്,ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,ട്രഷറർ കെ.ജി. മണികണ്ഠൻ,വി.പി.മുസ്തഫ,എൻ.ഷാനവാസലി,ടി.കെ.അബ്ദുൽസലാം,കെ.കെ.മണികണ്ഠൻ,ടി.കെ.അബ്ദുൽസലാം,കെ.യൂനുസ് സലീം,കെ.എച്ച്. ഫഹദ്,ഷമീർ മണലടി,കെ.ബഷീർ,ഷമീർ മുഹമ്മദ്,സി.കെ. റിയാസ്,കെ.അസീസ്,പി.ജംഷീർ,പി.മുഹമ്മദ് മുസ്തഫ,വി.ടി.ഷാഫി പ്രസംഗിച്ചു.