കേരളത്തിലെ പെൻഷൻകാരെ വഞ്ചിച്ചെന്ന ആരോപണവുമായി പിണറായി സർക്കാരിനെതിരെ 6.12.21 ന് KSSPA സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു. കരിദിനാചരണത്തിൻ്റെ ഭാഗമായിസംസ്ഥാനത്തെ എല്ലാ പെൻഷൻകാരും ട്രഷറികൾക്കു മുമ്പിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കൊല്ലങ്കോട് സബ്ബ് ട്രഷറിക്കു മുമ്പിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റിയംഗം ശ്രീരാമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.